Monday, November 5, 2007

മഴയൊരു വില്ലന്‍ --കഥ--രഞ്ജിത്ത്.എം.

ഓര്‍മകല്‍ ശിരസ്സിനു ഭാരം കൊടുത്ത ആ സായാഹ്നത്തില്‍ പ്രണയിതാകാളുടെ കാലടി പതിഞ്ഞ മാനാഞ്ചിറയിലെ പുല്ലുകളെ നോക്കി ,വരാനിരിക്കുന്ന സൌഭാഗ്യത്തിന്റെ നിമിഷങ്ങള്‍ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഓരോ നിമിഷവും ഓരോ യുഗമായ് അനുഭവപ്പെട്ടു നില്‍കെഅതിനു വിരാമമിട്ട് മാനാഞ്ചിരക്കു പുറത്ത് അവളുടേ കാര്‍ വന്നു.അതിന്‍ല്‍ നിന്നിറങിയ സുന്ദരിയെ മറ്റുള്ളവര്‍ നോക്കി നില്‍കുന്നത് ഞാന്‍ അഭിമാനത്തോടെ കണ്ടുനിന്നു.
എന്റെ അടുക്കലെത്തിയ അവളൊട് നീ എത്ര സുന്ദരിയായിരിക്കുന്നു എന്ന എന്റെ ആത്മഗതമാണ് പുറത്ത് വന്നത്.തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഞങ്ങളുടെ നിശബ്ദ ചോദ്യോത്തരങളായിരുന്നു.മൌനത്തിലൂടെയും സംസാരിക്കമെന്ന് അപ്പൊഴാണ് ഞാ‍ന്‍ മനസ്സിലാക്കിയത്.
മൌനത്തിനു വിരാമമിട്ടതൊരു വില്ലന്റെ വേഷത്തില്‍ വന്ന മഴയായിരുന്നു.നനഞ്ഞെങ്കിലും ഞങ്ങള്‍ ഓടി കാറില്‍ കയറി.നനഞ്ഞ മുഖം തുടച്ചിട്ട് തെല്ലാശ്വാസത്തോടെ അവളോട് എന്തൊ പരയാന്‍ തിനിഞ്ഞ ഞാന്‍ അവളുടെ മെയ്കപ് അലിഞ്ഞത് കണ്ട് ഞെട്ടി......ഗുഡ് ബൈ പോലും പറയാതെ
കാറില്‍ നിന്നും ഇറങ്ങി നടന്നു....

1 comment:

ശ്രീ said...

അപ്പൊ മഴ വില്ലനോ രക്ഷകനോ?

;)