Wednesday, October 31, 2007

കേരള പിറവി ആശംസകള്‍

എല്ലാവര്‍ക്കും
കേരള പിറവി
ആശംസകള്‍

മെര്‍ക്കാരയിലേക്ക്.........

യാത്രകള്‍ ജീവന്റെ ഭാഗമായി മാറിയിരിക്കുകയാണിപ്പോള്‍.......നിശ്ചിതമായ ഇടവേളകളില്ലാതെ..പലപ്പൊഴും ക്യത്യമായ പ്ലാനിംഗ് പോലുമില്ലാതെയാണു യാത്രകള്‍.
അത്തരം ഒരു യാത്രയാണിത്.പോകുമ്പോള്‍ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം മറ്റൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുരത്തായിരുന്നു ആ സൌന്ദര്യം.....
ഞങള്‍ കൂട്ടുകാര്‍ 5 പേര്‍ ആയിരുന്നു യാത്രാംഗങള്‍.പുലര്‍ച്ചെ 5 മണിക്കു കോഴിക്കോടു നിന്നും യാത്ര തുടങി.6 മണിയോടെ വയനാട് ചുരം കയറി തുടങി....പതുക്കെ കല്പറ്റ്...മാനന്തവാടി എന്നിവ പിന്നിട്ട് തോല്‍പ്പെട്ടി വഴി ചൂണ്ട...വിരാജ് പേട്ട .. വഴി മെര്‍ക്കാരയിലേക്ക്.

പോകുന്ന വഴിയില്‍ വച്ച് ഒരു കാര്യം മനസിലായി.റോഡിന്റെ നാശം ഒരന്തര്‍സംസ്ഥാന പ്രശ്നമാണെന്ന്.യാത്ര സമയം കരുതിയതിലേക്കാളും കൂടുതല്‍ എടുത്തിരിക്കുന്നു.12 മണിയോടെ മെര്‍ക്കാരയിലെത്തി.വിരാജ് പേട്ട കഴിഞതോടെ തന്നെ പ്രക്യതിയും കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.പതുക്കെ പതുക്കെ തണുപ്പ് കയറിവരുന്നു.
റൂമില്‍ എത്തി എല്ലരും ഫ്രെഷ് ആയി...തണുപ്പും യാത്ര ക്ഷീണവും അകറ്റാനായി ശകലം ദാഹജലം അകത്താക്കി....ഭക്ഷണവും കഴിച്ചു.

ആദ്യസ്ഥലം അബ്ബി വെള്ളച്ചാട്ടമായിരുന്നു.ടൌണില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരം.പോകുന്ന വഴികല്‍ വളരെ രസകരമായിരുന്നു.പുല്‍മേടുകള്‍.......മലഞ്ചെരിവുകള്‍...ഇടക്കു കുറേ നേരം വാഹനം നിര്‍ത്തിയിടേണ്ടിവന്നു.ശക്തമായ മൂടല്‍മഞ്ഞ്.ഒന്നും കാണാന്‍ വയ്യ.കോട മാറിയപ്പൊള്‍ വീണ്ടും യാത്ര തുടര്‍ന്നു.മഴയുടെ ശക്തി വെള്ളച്ചട്ടത്തില്‍ ശരിക്കും കാണാമയിരുന്നു.വളരെ ഉയരത്തില്‍ നിന്നാണു വെള്ളം പതിക്കുന്നത്.വെള്ളച്ചാട്ടത്തിനു മുന്‍പിലുള്ള തൂക്കുപാലം വെള്ളച്ചാട്ടത്തെ വളരെ അടുത്തു നിന്നും കാണാന്‍ നമ്മെ സഹായിക്കുന്നു.
സമയം രാത്രിയാവുന്നു.വെട്ടക്കുറവും കോടയും യാത്ര മുടക്കുമെന്നു തോന്നിയതിനാല്‍ ഞങള്‍ പെട്ടെന്നു തന്നെ മടങി.ആ ദിവസം അങനെ മുറിക്കകത്തെ ആഘോഷത്തിലേക്കായി.

അടുത്ത ദിനം നിസര്‍ഗ്ഗദമ എന്ന ദ്വീപിലേക്കായി.22 കിലോമീറ്ററോളം ദൂരം ടൌണില്‍ നിന്നും....
വളരെ സുന്ദരമായി പരിപാലിക്കുന്ന ഒരു ദ്വീപാണത്.ഏറുമാടങളും കോട്ടേജുകളുമായി താമസസൌകര്യ്‌വുമുണ്ടതില്‍.പക്ഷിവളര്‍ത്തല്‍,മാന്‍ വളര്‍ത്തല്‍ കേന്ദ്രങളും അതിലുണ്ട്.മണിക്കൂരുകള്‍ വേണം പൂര്‍ണമായി നട്ന്നു കാണാന്‍.മുളങ്കാടുകളും മറ്റു മരങളുമായി ഒരു വനപ്രതീതി ഉണ്ടാക്കിയിരിക്കുന്നു അവിടെ.ചുറ്റുമുള്ള പുഴയില്‍ ബോട്ടില്‍ വിനോദ സവാരി നടത്തനുള്ള സൌകര്യവുമുണ്ട് അവിടെ.
ഉച്ചക്കു ശേഷം ഞങള്‍ കുടകു രാജവംശത്തിന്റെ ചരിത്ര സ്മാരകങല്‍ സംരക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലെക്കായി.കോട്ടയ്കൂള്ളുലാണ് മ്യൂസിയം..പഴയ കൊട്കു രാജാക്കന്മരുടെയും പിന്നീട് ഭരിച്ച ബ്രിട്ടീഷ് ഭരണാധികളുടേയും വിശദാംശങള്‍ ഇവിടെയുണ്ട്.ജനദ്രോഹത്തിനു കുപ്രസിദ്ധിയാര്‍ജിച്ചവരായിരുന്നു അവസാന കാല രാജവംശം.അവസാനം ജനങള്‍ ബ്രിട്ടിഷുകാരെ തങളുടെ രാജ്യഭരണമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

വൈകുന്നെരം രാജാസ് സീറ്റ് എന്നു പറയുന്ന പാര്‍ക്കിലേക്കു നീങി.ഒരു ചെറുതല്ലാത്ത പൂന്തോട്ടം.നങല്‍ അവിടെ യെത്തി കാഴ്ചകള്‍ കാനുന്നതിനിടയില്‍ തന്നെ കോടയെത്തി,ഇത്തവണ ശക്തമായ കോട.പെട്ടെന്നു പൂന്തോട്ടം മുഴുവന്‍ മഞ്ഞു മൂടി.അന്യോന്യം കാണാന്‍ പറ്റാത്ത അവസ്ഥ.അങനെ രസകരമായ നിമിഷങളിലൂടെ കുറെ നേരം....പതുക്കെ കോട മാറി....വളരെ രസകരമായ മാറ്റങല്‍ പ്രക്യതിയില്‍....അപ്പോഴേക്കും മ്യൂസിക് ഫൌണ്ടന്‍ തുടങി.പിന്നെ എല്ലരും അതിനു ചുറ്റുമായി. ........ രാത്രിയായി....അവസാനം റൂമിലെക്ക്........

അടുത്ത ദിനം ....തിരിച്ചു പോരണം.ഇനിയും സ്ഥലങള്‍ കാണാന്‍ ബാക്കി കിടക്കുന്നു....അവസാനം ദൂരക്കൂടുതല്‍ കാരണം ഗോള്‍ഡന്‍ റ്റെമ്പിള്‍ ഒഴിവാക്കി.രാവിലെ ചെറിയ പര്‍ചേസ്.പിന്നെ പതുക്കെ തിരിചു പോരല്‍.വരുന്ന വഴി തിരുനെല്ലിയില്‍ പോയ്യി തൊഴുതു പോന്നു.രസകരമായ വഴിയാണു തിരുനെല്ലിയിലേക്ക്....ആനക്കൂട്ടങള്‍ക്കും മാന്‍ കൂട്ടങള്‍കും കാട്ടുപോത്തുകള്‍കും ഇടയിലൂടെ...തിരുനെല്ലി........യാത്ര അവസാനത്തിലേക്കെത്തുന്നു.......ഒരിക്കല്‍കൂടി തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ......

എനിക്കു തൊന്നുന്നത് തണുപ്പാണ് മെര്‍ക്കരയിലെ ഒരു പ്രധാന ആകര്‍ഷണം.ഊട്ടിയിലെ പോലെ അസഹ്യമായ തണുപ്പില്ല ഇവിടെ ..ആസ്വദിക്കാവുന്ന തണുപ്പു മാത്രം....പിന്നെ പ്രക്യതിയും.......
മറ്റു ടൂറിസ്റ്റു കേന്ദ്രങളില്‍ നിന്നു വ്യത്യസ്തമായി തിരക്കുകളില്ലാത്ത ....ശാന്തമായ .....ഒരു സ്ഥലം....

Sunday, October 28, 2007

വിരുന്നൂണ് -- ഇന്ദുലേഖ . കെ

ദ്യരാത്രി.
‘കല്യാണസദ്യയൊക്കെ വല്യ മോശാരുന്നു’അയാള്‍ അഭിപ്രായം പറഞ്ഞു.
അവള്‍ ഒരു നിമിഷം ആലോചിച്ച് പറഞ്ഞു--വിരുന്നൂണും മോശമാവാനാ സാധ്യത”
കുറച്ചു മണീക്കൂറുകള്‍ കഴിഞ്ഞുപോയി.ഭര്‍ത്താവ് എപ്പോളൊ വീണ്ടും പിറുപിറുത്തു-“വിരുന്നെങ്കിലും നന്നായാല്‍ മതിയായിരുന്നു”
വിരുന്നൂണും ശര്യാവാന്‍ പോണില്ല,എനിക്കുറപ്പാ........” നവവധു പല്ലുകടിച്ചു.
കോഴി പതിവുപോലെ കൂവി.

സന്ദേശം -- വാസ്കോ പോപ്പ --വിവര്‍തനം--സുനില്‍

സ്നേഹത്തില്‍ നിന്ന്
ഞാന്‍ ഒരക്ഷരം വേര്‍പ്പെടുത്തുന്നു
മേഖം പോലുള്ള പെണ്‍കുട്ടി,
ഇതല്ല എന്റെ ശവപേടകം
ഇതല്ല എന്റെ സ്മാരകം

ഈസ്റ്റര്‍ --- സിജു .കെ.ഡി.

ന്നുകാലി ചന്തയും അറവുശാലയും പിന്നിട്ട് അഭിസാരികകളുടെ തെരുവിലേക്കു കടക്കുമ്പോള്‍ മുമ്പെന്നൊ തന്നെ തേടി വന്ന മഗ്നലനമറിയയുടെ മാനസാന്തരത്തെക്കുറിച്ചായിരുന്നു യേശു ചിന്തിച്ചിരുന്നത്.
പക്ഷെ..
അഞ്ചാം നിലയിലെ മറിയത്തിന്റെ മുറിയിലെത്തിയപ്പോള്‍ ,എയര്‍കണ്ടീഷണറിന്റെ മുരല്‍ച്ചക്കൊപ്പം മറിയയുടെ നഗ്നതയും അവനെ ഭയപ്പെടുത്തി.
മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നിറ്റുവീണ കണ്ണുനീരില്‍ കൈകഴുകി കോട്ടെടുത്തു ധരിക്കുമ്പോള്‍ പിലാത്തോസ് പറഞത് അവന്‍ വ്യക്തമായി കേട്ടു-“ ഈ രക്തത്തില്‍ എനിക്കു പങ്കില്ല”
തന്റെ മുഷിഞ്ഞ ഭാണ്ഡത്തിലെ വീഞ്ഞു ഭരണി തുറന്നപ്പോള്‍ അവന്‍ കണ്ടു-വീഞ്ഞു മുഴുവന്‍ വെള്ളമായിരിക്കുന്നു.....

ഒരിക്കല്‍ കണ്ടുമുട്ടുമ്പോള്‍ -- സില്‍ വിയ പ്ലാത്--വിവ: സുനില്‍.പി

ക്ഷത്രം മറന്നില്ല
പിന്നെ ,
മറന്നതാരാണ്..........
മറന്നതാരാണ്..........
എല്ലാവരും മറന്ന
ഒരു വഴിയില്‍ വച്ചു കണ്ടുമുട്ടുന്നത്
ആരും ഇഷ്ടപ്പെടുന്നില്ല
ചരിത്രം അതിനെക്കുറിച്ച്
ഒന്നും പറയുന്നില്ല.

പ്രതിസന്ധി -- കഥ --സോമന്‍ .എം

ട്ടോ ഇരുനില മാളികയുടെ ഗേറ്റില്‍ വന്നു നിന്നു.പുറത്തിറങിയ യാത്രക്കാരന്‍ ഡ്രൈവറൊടു പറഞ്ഞു “ഒരു മിനുറ്റു വെയ്റ്റു ചെയ്യണം,ഞാന്‍ ഡാഡി അറിയാതെ പിന്നിലൂടെ ചെന്നു മമ്മിയോടു കാശു വാങി വരാം.”അയാള്‍ ഗെയ്റ്റു കടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നും ഡ്രൈവര്‍ പിറുപിറുത്തു ,“ഇയാളൊക്കെ പിന്നെന്തിനാ കോട്ടും സൂട്ടുമിട്ട് നടക്കുന്നത് ?”

മിനുട്ടുകള്‍ക്കു ദൈര്‍ഖ്യമേറി.കുരേനേരത്തെ ഹോണടിക്കു ശേഷം അക്ഷമനായ ഡ്രൈവര്‍ വീട്ടിലേക്കു കയറിച്ചെന്ന് തുടരെത്തുടരെ കാളിംഗ് ബെല്‍ അടിക്കാന്‍ തുടങി.ഉരക്കചടവോടെ വാതില്‍ തുറന്നുവന്ന മദ്ധ്യവയസ്കനോട് ഡ്രൈവര്‍ തട്ടിക്കയറി.”നിങളുടെ മോന്‍ കാശിനു പോയിട്ടു കുറേ നേരമായല്ലൊ , വേഗം വരാന്‍ പറ, എനിക്കു പോണം”വാ പൊളിച്ചു നിന്ന ഗ്യഹനാഥന്‍ ഒടുവില്‍ പറഞത് ഇത്ര മാത്രം”സുഹ്യത്തെ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമാണു താമസം”

വഴിയവസ്സാനിച്ച പാന്ഥനെപ്പോലെ ഡ്രൈവര്‍ കുറേനേരം എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു തന്നോടു തന്നെ....

Friday, October 26, 2007

ഒരു സ്നേഹചുംബനത്തിന്റെ ഓര്‍മക്ക്.....-- കഥ --ഇന്ദുലേഖ

പൂക്കള്‍ പറിക്കന്‍ മലമുകളിലെത്തിയ വൈകുന്നെരമാണ് നീയെന്നെ ആദ്യമായി ചുംബിച്ചത്.
പൂക്കള്‍ ഒന്നും പറഞില്ല....പുഴയും.....
മഴനാരുകള്‍ക്കു നല്ല കുളിരുണ്ടായിരുന്നല്ലൊ...
പിന്നീട് അതേ മലമുകളില്‍ വച്ച് തുമ്പയും തെറ്റിയും നോക്കിനില്‍കെ നീയെന്നെ ആദ്യമായി അനുഭവിച്ചു.എല്ലാം ആദ്യമായിരുന്നു ....എല്ലാം.......
ആ ദിവസത്തെ സ്വപ്നം...വേദന..എല്ലാം പുതിയതായിരുന്നു.

കാലമെത്ര കഴിഞ്ഞു ? നീ അകലെയാണെന്നു മാത്രമറിഞ്ഞിരുന്നു.നിന്റെ കവിതകളില്‍ ഞാന്‍ മാത്രമുണ്ടായിരുന്നില്ലല്ലൊ?..

ഇന്നു നിന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ഞാനെന്റെ മകളോടു പറഞ്ഞു.”ഇന്ദു ,ആദ്യത്തെ സ്നേഹചുംബനത്തിന്റെ ഓര്‍മയാണു ജീവിതം“
അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു എന്ന് എനിക്കു തോന്നിയത് ശരിയൊ ?

പെണ്‍കോമരം --- കവിത -- പ്രൊഫ.വിജയരാഖവന്‍

ച്ചടക്കത്തിന്‍ ചട്ടവട്ടത്തില്‍ പാര്‍ക്കും
തമ്പുരാട്ടിയെ കൊതിച്ചൊരലവലാതിയാം
ചെറ്റചെറുക്കനെ
നേരെയാക്കാനത്തമ്പുരാന്‍ കൂട്ടം
കൂട്ടം കൂടി കുതിച്ചെത്തിയന്നേരം
അച്ചടക്കത്തിന്‍ ചട്ടവട്ടം
പൊട്ടിച്ചെറിഞലറിയപ്പെണ്‍ കോമരം
“വാളെടുക്കു , വധിക്കെന്റെ കൂട്ടരെ
ലക്കുകെട്ടൊരെന്‍ തമ്പുരാന്‍ കൂട്ടമെ..”

മറവി -- കഥ --അബൂബക്കര്‍ കാപ്പാട്

റവി പ്രൊഫെസ്സര്‍മാറുടെ കൂടപ്പിറപ്പാണല്ലോ .പ്രൊഫസര്‍ വാര്യരും പ്രൊഫസര്‍ നമ്പ്യാരുമാകട്ടെ ലക്ഷണമൊത്ത മറവിക്കാര്‍.

ബസ്സിനായുള്ള കാത്തിരിപ്പിന്റെ വൈരസ്യമകറ്റാന്‍ വെണ്ടി മാത്രമാണ് അവര്‍ തൊട്ടടുത്ത ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയത്.ചായകുടിയുടെ അന്ത്യത്തില്‍ വാര്യരുടെ കയ്യില്‍ ബില്ലു വന്നപ്പോള്‍ അയാള്‍ അതുമായി കാഷ്യറുടെ മേശക്കരികിലേക്കു നീങി.കാഷ്യര്‍ അല്പം തിരക്കിലായിരുന്നു.വാര്യര്‍ ഒരു പത്തു രൂപാ നോടെടുത്ത് മേശപ്പുറത്ത് വച്ചു ,കാഷ്യറുടെ ശ്രദ്ധ തന്നിലേക്കു വരുന്നതും കാത്ത് നിന്നു.അതിനിടയില്‍ അയാളുടെ നാട്ടിലേക്കുള്ള ഒരേയൊരു ബസ് സ്റ്റോപ്പില്‍ വന്നു നിന്നു.ബസ്സ് പിടിക്കാനുള്ള വെപ്രാളത്തില്‍ അയാള്‍ സര്‍വതും മറന്നു പുറത്തേക്കോടി.ഓട്ടത്തിനിടയില്‍ മേശപ്പുറത്തു വച്ചിരുന്ന നോട്ട് വിരലുകള്‍കിടയില്‍ കുരുങിയതും നേരെ തന്റെ പോക്കറ്റിലേക്കൂളിയിട്ടതും അയാള്‍ അറിഞില്ല.

പ്രൊഫസര്‍ നമ്പ്യാര്‍ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും വാര്യര്‍ നോട്ടെടുത്ത് കീശയിലാക്കുന്നത് അയാളുടെ ഓര്‍മയില്‍ പതിഞില്ല.എന്നാല്‍ കാഷ്യറുടെ കയ്യില്‍ നിന്നും ആ പത്തു രൂപയുടെ ബാക്കി വാങാനയാള്‍ മറന്നില്ല.

ശരീരം -- കഥ --അനശ്വര

വിവാഹത്തിനു മുന്‍പു ഞാനയാളെ കണ്ടിരുന്നില്ല.ഇനി ദിവസവും അയാളെ എനിക്കു കാണാനാവും.ഇനി ഞാന്‍ അയാളെ സ്നേഹികും.ഇനി ഞാന്‍ ഇന്റെ വികാരങള്‍ അയാളുമായി പങ്കുവെയ്കും.അയാള്‍ നിമിത്തം ഞാന്‍ കുട്ടികളെ പ്രസവിക്കും.എന്റെ ശരീരം മടുക്കുംബൊള്‍ അയാള്‍ മറ്റുല്ലവരെ തേടിപ്പോകും.അയാള്‍ മാന്യനായി അറിയപ്പെടും.
അയാളെ മടുക്കുംബോല്‍ ഞാന്‍ നഗരത്തിലെ ലൈബ്രറിയില്‍ അംഗത്വം സംബാധിക്കും.വിവാഹത്തെ കുറിച്ചുല്ല ഇത് പര്യന്തമുള്ളസിദ്ധാന്തങല്‍ മുഴുവന്‍ ഞാന്‍ ഉരുവിട്ടു പഠിക്കും.
ഒരു ദിവസം എന്നെ തേടി എന്റെ ജാരനെത്തും...പിന്നീട് ഞാനെന്റെ പുസ്തകങളെപ്പോലും ഓര്‍മിക്കുകയില്ല.
എല്ലാവരെയും പൊലെ ശരീരം മാത്രമുള്‍ല സ്ത്രീയാവും ഞാന്‍........

Thursday, October 25, 2007

പ്രതിഭ. -- കഥ -- മുഹമ്മദ് സാബിത്ത്

ന്നു തൊഴിരഹിതന്‍.........
പുസ്തകങലിലെ ഉറവ ശിവശിരസിലെ ഗംഗയായി ഒഴുകി...........

ഇന്നു തൊഴിലധിപന്‍...
ശിവശിരസിലെ ഗംഗ വറ്റി.വറ്റിയ ഗംഗയില്‍ നിന്നും മണല്‍ വാരി മണിസൌധങല്‍ നിര്‍മിക്കുന്നു.ആര്‍ക്കെന്നല്ലെ ?-- കരിങ്കല്ലുകൊണ്ടു മതിലു കെട്ടി ഗെയിറ്റ് വച്ചു ,വരന്തക്കു ഗ്രില്ലിട്ട് പൂട്ടിയിട്ട് ,എന്നും ഉമ്മറവാതില്‍ അടച്ചിട്ട്,സ്വീകരനമുറിയിലെ വിഡ്ഡിപ്പെട്ടിക്കു മുന്‍പില്‍ ഇരുന്നു തന്നിലേക്കുതന്നെ ചുരുങുന്ന ഒരുവനു വേണ്ടി...........

പാഠം ഒന്ന്....പ്രണയം.....---കവിത --ബാബു .കെ.

ക്ലിയോപാട്ര.....
പ്രണയം
ജീവിതത്തിനും മരണത്തിനുമിടയിലെ
ഒരു ഒറ്റത്തുരുത്താണെന്നു
എന്നെ പഠിപ്പിച്ചതു നീയാണ്.
നക്ഷത്രത്തെ പ്രണയിച്ച
പുല്‍കൊടിത്തുംബിന്റെ
കഥ പരഞുതന്നതും
നീയണ്
ക്ലിയോപാട്ര........
നഗരത്തിലെ
നിയോണ്‍ ലാംബിന്റെ വെട്ടത്തില്‍
ഒരു മയില്‍ പീലിത്തണ്ടിന്റെ വേദനയോടെ
ആത്മഹത്യ ചെയ്യാമെന്നും
അല്ലെങ്കില്‍
പ്രണയത്തിന്റെ മടുപ്പില്‍
പരസ്പരം കടിചുകീറാമെന്നും
എന്നെ പഠിപ്പിച്ചതും
നീ തന്നെ
ക്ലിയോപാട്ര...........
എന്റെ നിറക്കൂട്ടിലെ
വെലിവ്ഹ്വ്ഹമായി
നീ അവശേഷിക്കെ
ഒരാലിംഗനത്തിനുള്ള വ്യഗ്രതയോടെ
രതിത്യഷ്ണയോടെ
ഇങനെ........ഇങനെ.................

വേഷപ്പകര്‍ച്ച -- കഥ--എം.സോമന്‍

ന്നെ തേടി കോളെജില്‍ വരുന്ന ചെരുപ്പക്കരൊക്കെ അവള്‍ക്കു അമ്മാവന്മാരുടെ മക്കളായിരുന്നു.
കലാലയ ജീവിതത്തിനു ശേഷം ഒരിക്കല്‍ സിനിമാതീയേറ്ററില്‍ വച്ചു കൂടെയുള്ളയാളെ പരിചയപ്പെടുത്തിയത് കസിന്‍ എന്നയിരുന്നൊ ??അല്ല ഹസ്ബന്റ് എന്നായിരുന്നു അവല്‍ പരഞത്.

പക്ഷെ ഇന്നു ശിരസുകുനിച്ചു എന്റെ പെണ്ണുകാണല്‍ ചടങിനു മുന്നിലേക്കു വന്ന പെണ്‍കുട്ടിയെ കണ്ട് ഞാന്‍ ഞെട്ടി............... പിന്നെ അവളും..................

പ്രണയം -- കഥ -- ധനിലാല്‍

ദ്യമായി എനിക്കൊരു പൂവു സമ്മാനിച്ചവളെയായിരുന്നു ആദ്യമായി എനിക്കു നഷ്ടപ്പെട്ടത്.രണ്ടാമതായി എനിക്കൊരു പൂവു തന്നവളെയായിരുന്നു ആദ്യമായി ഞാന്‍ സ്നേഹിച്ചത്.മൂന്നാമതായി എനിക്കു പൂവു സമ്മാനിച്ചവളായിരുന്നു ആദ്യം എന്നെ സ്നേഹിച്ചത്.ഒറ്റുവില്‍ ജീവിതം തന്നെ ഒരു നഷ്ടപ്പെടലാണു എന്നറിഞപ്പോള്‍ എന്നെ സ്നേഹിക്കാത്തവരായിരുന്നു എന്നെ പുഷ്പചക്രം കൊണ്ടു മൂടിയത്.................

മരണ ഫോട്ടോകള്‍ --കഥ--രവി .പി .കെ

അയാള്‍ക്കതൊരു ഹോബിയായി മറിയിരിക്കൂന്നു.എപ്പോല്‍ പത്രത്തിലെ മരണകോളം വളരെ ഉത്സാഹത്തോടെ യാണു അയാള്‍ നോക്കാറുള്ളത്.ആക്യതിയും മുഖത്തെ ചുളിവും നോക്കി മരിച്ച ആളിന്റെ പ്രായവും ജീവിതചുറ്റുപാടും കണ്ടുപിടിക്കുക അയാള്‍ക്കു ആത്മസംത്യപ്തിദായകമായിരുന്നു.

ഒഴിവുസമയത്തു മരണഫോട്ടോ മുറിയില്‍ വെട്ടി മുറിയില്‍ ഒട്ടിക്കാറുണ്ട് അയാള്‍.

“അച്ചനെന്താ മറിച്ചവരോട് ഒരു കാരുണ്യവുമില്ലാതെ ഇങനെ “അച്ചന്റെ ഈ അസാധാരണപ്രവര്‍ത്തി കണ്ട് വളരെ പുച്ജത്തോടെ മകള്‍ ശകാരിക്കറുണ്ട്.

മരിച്ചവര്‍ക്കെന്തിനാ മോളെ കരുണ ?ജീവിച്ചിരിക്കുന്നവര്‍ക്കല്ലെ അതിന്റെ ആവശ്യം ?അയാള്‍ ന്യായീകരിക്കും.

പുതിയ മരണമുഖങല്‍ക്കായി തിരഞുകൊണ്ടാണ് അയാളുടെ ഓരോ ദിനവും ആരംഭിക്കുന്നത്.
എന്നും പത്രം ആദ്യം വായിക്കുന്നത് അയളായിരുന്നെങ്കിലും അന്നു മകളാണു ആദ്യം വായിച്ചത്.മരണകോളമെങിലും തനിക്കു തരുവാന്‍ അപേക്ഷിച്ചെങ്കിലും മകള്‍ കേട്ട ഭാവം നടിച്ചില്ല.പക്ഷെ പെട്ടെന്നയാള്‍ക്കു ദേഷ്യത്തേക്കാള്‍ അത്ഭുതമാണു തോനിയത്.മരണകോളങല്‍ നോക്കുന്നതിനു തന്നെ വിമര്‍ശിച്ചവള്‍ ഇന്നു അതില്‍ തന്നെ കണ്ണും നട്ടിരിക്കുന്നു.പെട്ടെന്നവള്‍ മേശയില്‍ നിന്നും കത്രികയെടുത്ത് മരണഫോട്ടോ വെട്ടാന്‍ തുടങി.വെട്ടിയെടുത്ത ഫോട്ടോ മുറിയുടെ ചുമരില്‍ പതിച്ചു.ജിജ്ഞാസ മൂലം അയാല്‍ അതിലേക്കു നോക്കി.അപ്പോള്‍ അയാളുടെ ജിജ്ഞാസ പരിഭ്രാന്തിയായി മാറി.
“എന്റെ ഫോട്ടോ എന്തിനാ ഒട്ടിച്ചതു ?” അയാള്‍ അലറി.അവള്‍ കേട്ട ഭാവം നടിച്ചില്ല.ദേഷ്യം ജ്വലിച്ച അയാള്‍ അവളുടെ ചെകിട്ടത്തഞടിച്ചു.അത്ഭുതം അയാളടിക്കുന്ന അടിയൊന്നും അവളിലേല്‍കുന്നില്ല...

പതുക്കെ അയാല്‍ സ്വന്തം കാലുകളിലേക്കു നോക്കി......അവ നിലത്തുമുട്ടുന്നുണ്ടായിരുന്നില്ല.........

Wednesday, October 24, 2007

ചില പക്ഷികള്‍ ---ഗിരീഷ്.പി

തളം കെട്ടിയ
കൊലച്ചോരയില്‍ നിന്നും
പറന്നുയര്‍ന്നു പക്ഷികള്‍..
അടയാളങളില്ലാതെ
മുദ്രാവാക്യങളില്ലാതെ
പറന്നുയര്‍ന്നു പക്ഷികള്‍...
സലീം അലിയുടെ വ്യക്ഷശിഖരത്തിലില്ലാത്തവ
ഋതുക്കളിലൊന്നും
അതിരു ഭേദിക്കാത്തവ
ഒരു ശാഖിയിലിരുന്നും
ചിലക്കാത്തവ
ഇണയില്ലാതെ
ഇരയില്ലാതെ
പറന്നു.....പറന്നു.......

Tuesday, October 23, 2007

വയല്‍ കൊക്കിനു വേണ്ടി ഒരു പ്രാര്‍തഥന..

എല്ലാവരും എന്നെ മറക്കുന്നതിനു മുന്‍പു എനിക്കൊരു രാത്രിയെ തരുമോ?കനേറ്റിയുടെ പ്രണയത്തിലെ നക്ഷത്രം നഷ്ടപ്പെട്ട പെണ്‍കുട്ടി ഇങനെ ദുഖിച്ചുവോ എന്നറിയില്ല.അവളെ വായിക്കുംബോള്‍ ഹ്യദയത്തിന്റെ കണ്ണുകളിലൂടെ ഒഴുകിയ കാലം ഒരു പ്രാര്‍തനയായി മാറുന്നു.മരുഭൂമിക്കടിയില്‍ പലരുടേയും ഗാനങള്‍‍ക്കൊപ്പം അവളുടെ ഏകാന്തതയുമുണ്ട്.സ്വപ്നത്തിന്റെ വഴിയും മരവുമുണ്ട്.വിവാഹത്തിന്റെ അശ്ലീല ലിപികളുപയോഗിച്ചു പ്രനയത്തെ രേഖപ്പെടുത്താന്‍ ആവില്ല എന്നവളറിയുന്നുണ്ടാവുമോ ???

രാത്രി നിന്നെ സ്നേഹിക്കുന്ന ആരുടേയോ ആത്മകഥയാണെന്നു ഓരോ വ്യക്തിയും വിശ്വസിക്കുന്നു.അങനെ നിര്‍വചിക്കുംബൊള്‍ തണുത്തുമരിക്കുന്ന കലാപകാരികളിലൊരുവണു മേലങ്കി സമ്മാനിക്കുന്ന പ്രണയം ഇന്നുമുണ്ടാവാം.അതെ ബ്രൂസ് ചാറ്റ്വിന്‍ ,എല്ലാവരും കാതോര്‍ക്കുന്നതിനു മുന്‍പെ പക്ഷികല്‍ ഗാനമവസാനിപ്പിച്ചിരിക്കുന്നു.തിരിച്ചുവരുന്നവരുടെ വിലാപങള്‍ക്കു മുന്‍പെ അവള്‍ യാത്ര ആരംഭിച്ചിരിക്കുന്നു.

ജപ്പാനിലെ ഏതോ ഗ്രാമത്തില്‍ അഗ്നിപര്‍വതസ്ഫോടനങളുടെ ഒടുവില്‍ ബാക്കിയായ യുവാവു ഇങനെ എഴുതി...അഗ്നിപര്‍വതങളെക്കാള്‍ അപകടകാരികളാണു സ്നേഹത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍.കാരണം അവ എന്നെ അനശ്വരമാക്കുമോ എന്നു ഞാന്‍ ഭയക്കുന്നു.

എത്ര ക്രൂരമായ പ്രതിബദ്ധത!!..

ആയിരം വര്‍ഷങള്‍ക്കു ശേഷവും ഇതേ വയല്‍കൊക്ക് ഇവിടെയുണ്ടാവണമെന്ന പ്രാര്‍ത്ഥനയാണു പ്രണയം.അരുന്ധതി റോയിയുടെ നോവലിലെ അവസാനത്തെ വാക്ക് “നാളെ “ എന്നായത് അതു കൊണ്ടാവാം...........