Friday, November 9, 2007

സത്യം - കഥ -- പ്രൊഫ: വിജയരാഘവന്‍.കെ സി.

ആയില്യം നക്ഷത്രത്തെയും നാഗത്താന്മാരെയും ഭഗവതിയെയും സാക്ഷി നിര്‍ത്തി അയാള്‍ സത്യം ചെയ്തു.”ഞാന്‍ പ്രതികാരം ചെയ്യും”
കണ്ണീര്‍ വറ്റിയ ആ കണ്ണുകളില്‍ നിന്ന് അഗ്നി നാളമുയര്‍ന്നു.ചുവപ്പുകലര്‍ന്ന ആ മഞ്ഞ വെളിച്ചത്തില്‍ അയാള്‍ തന്റെ പരിണാമം കണ്ടു.സാവധാനം ചുവപ്പു പടര്‍ന്നു കയറുന്നു.തന്റെ വസ്ത്രവും ശരീരവും ചുവപ്പായി മാറുന്നു.
“ഞാന്‍ ജയിച്ചു ,ഞാന്‍ തോറ്റു”എന്നലറിക്കൊണ്ട് അയാള്‍ ശ്രീകോവിലിനു മുമ്പിലേക്ക് കുതിച്ചു.ചിലര്‍ പരിഹസിച്ചു.ദേശാടനക്കിളി അയാളേ മാടിവിളിച്ചു.

ആളൊഴിഞ്ഞ ഓടയില്‍ അയാള്‍ രാത്രി വൈകുവോളം നിന്നു.ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹം അയാളൊട് സംസാരിക്കുവാന്‍ തുടങ്ങി.
“നീ ഇവിടെ ഇരിക്കുക.വിശപ്പും ദാഹവും സഹിച്ച്,വെയിലും മഴയും കൊണ്ട് ഈ തിരുമുറ്റത്തിരിക്കുക.നിന്നെ ഈ നിലയിലാക്കിയവര്‍ ഇവിടെ വരും.
അവര്‍ ജീവനില്ലാത്ത വിഗ്രഹം കാണും.ജീവനുള്ളതൊന്നും കാണുകയുമില്ല
ജീവന്‍ നഷ്ടപ്പെട്ട് നാളെ നീയും ഒരു വിഗ്രഹമാകും.നിന്നെ നശിപ്പിച്ചവര്‍ നാളെ നിന്റെ കാല്‍കല്‍ വീണ് അനുഗ്രഹം തേടും”.

No comments: