Wednesday, November 28, 2007

ക്യാമ്പസ്സ് വ്യക്ഷം --കവിത- രൂപേഷ്.ആര്‍.

കേമ്പസ് ഒരു ഉണങ്ങിയ വ്യക്ഷമാണ്.
അതില്‍ പൂക്കളില്ല ,ഇലകളില്ല
ഉള്ളതോ വിറകു വില്പനക്കാരന്റെ കണ്ണുകള്‍ മാത്രം.
അവളുടെ മുഖത്ത് ലേപന ദുര്‍ഗന്ധം
ആരുടെയോ നവസംസ്ക്യതിയുടെ സംസ്ക്യതം
ഭ്രൂണം പിഴിഞ്ഞ നീരും,അബോര്‍ഷന്റെ വിധേയത്വവും
ഇത് ഉത്തരാധുനികതയുടെ സൌന്ദര്യ-ശാസ്ത്രം
കരിഞ്ഞ വ്യക്ഷചുവട്ടില്‍ ഒരു വലിയ വാല്‍മീകം.
ഉയരുന്നത് പഴയ രാമജപമല്ല
പുനര്‍ജനി കാത്തുകിടക്കുന്ന നൈരന്തര്യം,
‘ഞാന്‍ ആധുനികതയിലെ അസ്തിത്വവാദി’.

എന്റെ വിഭ്രമങ്ങള്‍ --എം.എസ്.മുത്താമ്പി

1.പനിനീര്‍ പൂക്കള്‍ മുഖം തിരിക്കുന്നു!
അവരെ പ്രേമിക്കാന്‍ യോഗ്യന്‍ എവിടെ വെറുതേയിരിക്കെ
അവരെന്തിനാണ് വില്ലന്മാരെ പ്രേമിക്കുന്നത്?

2. ഞാനൊരു വളിച്ച കാമുകനാണ്
കോഴിക്കൊട് വലിയങ്ങാടിയില്‍
എനിക്കൊരു കടാക്ഷമുള്ളപ്പോള്‍
തിരുവമ്പാടിയിലാണ് ഒരു പുഞ്ചിരിയുള്ളത്
അതിനിടയിലും അതിനപ്പുറവും
വരണ്ട മരുഭൂമി മാത്രം!

3. ഏതു പ്രായത്തിലും ആളുകള്‍ മരിക്കുന്നു
ഇരുപത്തഞ്ചാം വയസ്സില്‍ ആളുകള്‍ മരിക്കാന്‍ പാടില്ല
അതെനിക്ക് ഇരുപത്തഞ്ച് വയസ്സ് ആയതുകൊണ്ടൊന്നുമല്ല.

രണ്ടു കവിതകള്‍ --വി.എം.അരവിന്ദാക്ഷന്‍

മാറ്റം

പണ്ട്
നഗ്നത മാറ്റാന്‍
മരവുരി തേടിയലഞ്ഞു.
ഇന്ന്
നഗ്നത കാട്ടാന്‍
ഉടുതുണി കീറിയെറിഞ്ഞു.വിശപ്പും തമസ്സും

വിശപ്പവനെയൊരു ചോരനാക്കി
തമസ്സവനു കൂട്ടുനിന്നു.
വിശപ്പവളെയൊരു വേശ്യയാക്കി
തമസ്സവള്‍ക്കു കൂട്ടുനിന്നു.

അമ്മ -- കഥ -- ആരതി

അമ്മ എന്ന വാക്കിന് അയാള്‍ ജീവന്‍ എന്ന അര്‍ത്ഥം കൊടുത്തു.അമ്മ തന്നെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്.ഭാര്യ അയാള്‍ക്ക് ആത്മാവായി.അവള്‍ പേക്കിനാവ് കണ്ട് ഞെട്ടിയെണീറ്റ് മൂര്‍ച്ചയേറിയ ആയുധം നല്‍കി,അമ്മയുടെ പിടഞ്ഞ ഹ്യദയം കൈയിലെടുത്ത് പ്രീയതമക്കു മുന്നില്‍ സമര്‍പ്പിക്കാനായി അയാള്‍ ഓടി.........
ഹ്യദയദമനികളിലെ ജീവന്‍ കണ്ണ് തുറന്നപ്പോള്‍ ഒരു ഞരക്കത്തോടെ അയാള്‍ ബോധരഹിതനായി.മകന്റെ പിടച്ചില്‍ കണ്ട് ആ ഹ്യദയം വിലപിച്ചു.”മകനേ ,നിനക്കിതെന്തു പറ്റി ?”........

Friday, November 23, 2007

അന്താരാഷ്ട്ര ചലച്ചിത്രോത്സവം --ആദ്യ ദിനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രേമികളുടെ നിറസാനിധ്യത്തില്‍ തെന്നിന്ത്യന്‍ താരം പ്രീയാമണി കൈമാറിയ ദീപത്തില്‍ നിന്നും വിളക്കു തെളിയിച്ച് ഇന്ത്യയുടെ പ്രീയതാരം ഷാരൂഖ് ഖാന്‍ ചലച്ചിത്രോത്സവം ഉത്ഘാടനം ചെയ്തു.കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രി പ്രീയരജ്ഞ്ന്‍ ദാസ് മുന്‍ഷി അദ്ധ്യക്ഷനായിരുന്നു.

കാന്‍ ഫെസ്റ്റിവലില്‍ പംഡിഓര്‍ പുരസ്കാരം നേടിയ ഫോര്‍ മന്ത്സ്,ത്രീ വീക്സ്,ടു ഡേയ്സ് ആയിരുന്നു ആദ്യ ചിത്രം.കമ്യൂണിസത്തിന്റെ അവസാന നാളുകളീല്‍ റുമാനിയന്‍ ജനത നേരിട്ട പ്രശ്നങ്ങളും വേദനകളുമാണീ ചിത്രത്തിന്റെ ഇതിവ്യത്തം.


ഇന്നുമുതല്‍ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമാ പ്രദര്‍ശനം ആരംഭിക്കും.ശ്യാമപ്രസാദിന്റെ ഒരേ കടലാണ് ആദ്യ ചിത്രം.

തസ്ലീമയോട് എന്തിനു നാം ഇങ്ങനെ..???ന്ത്യയിലേക്ക് അഭയാര്‍ത്ഥിയായി വന്ന തസ്ലീമ നസ്രീന ഇന്നു ഇന്ത്യന്‍ മത മൌലിക വാദികളില്‍ നിന്ന് ഒളിച്ചോടെണ്ട ഗതികേടിലെത്തിയിരിക്കുന്നു.വിവാദപരമായ പുസ്തകം എഴുതി എന്ന പേരില്‍ തന്റെ മാത്യരാജ്യമായ ബംഗ്ലാദേശില്‍ ജീവിക്കാന്‍ വയ്യാതായപ്പോഴാണ് അവര്‍ അഭയാര്‍ത്ഥിയായി ഇന്ത്യയിലേക്ക് വന്നത്.കുറച്ചു കാലമായി ബംഗാളിലായിരുന്നു താമസം.എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അവരെ വീണ്ടും ഒരു നാടുകടത്തലിന്റെ രീതികളിലേക്കു എത്തിച്ചിരിക്കുന്നു.

ആവിഷ്കാര സ്വാതന്ത്രത്തിനു എന്നും പിന്തുണക്കുന്നവരാ‍ണ് ഞങ്ങള്‍ എന്നാണ് എന്നു ഇടതുപക്ഷപുരോഗമനക്കാരുടെ അവകാശവാദങ്ങള്‍.എന്നാല്‍ ഇന്ന് ഇടതുപക്ഷത്തിന്റെ കോട്ടയായ ബംഗാളില്‍ നിന്നു തന്നെ അവരോട് മാറിപ്പൊകാന്‍ അവിടത്തെ സര്‍ക്കര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.ബംഗാള്‍ സി.പി.എം സെക്രട്ടറി തന്നെ തസ്ലീമയോട് രാജ്യം വിടണമെന്നാവശ്യപ്പെടുംവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

ബംഗാളില്‍ നിന്നും രാജസ്ഥാനിലേക്കും അവിടുന്നു പിന്നെ ദല്‍ഹിയിലെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്കും അവരെ മാറ്റിയിരിക്കുന്നു ഇപ്പോള്‍.ആവിഷ്കാരസ്വാതന്ത്രം പോയിട്ട് സഞ്ചാരസ്വാതന്ത്രം വരെ നിഷേധിക്കപ്പെട്ട നിലയിലാണിന്നവര്‍.ഇന്ത്യന്‍ സാഹിത്യ സാമൂഹിക രംഗത്ത് ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഉയരുന്നുണ്ട്.നമുക്കും അവയ്ക്ക് പിന്തുണ പ്രഖ്യാപിക്കാം..

അന്താരാഷ്ട ചലച്ചിത്രോത്സവത്തിനു ഇന്ന് ഗോവയില്‍ തുടക്കം

38-മതു അന്താരാഷ്ട്ര ചലച്ചിത്രൊത്സവത്തിനു ഇന്ന് ഗോവയില്‍ തുടക്കമാവുന്നു.വൈകുന്നേരം 4 മണിക്കാണ് ഉത്ഘാടനം.പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇരുനൂറോളം സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്.“ഫോര്‍ മന്ത്സ് ,ത്രീ വീക്സ്,ടു ഡേയ്സ് “ ആണ് ഉത്ഘാടന ചിത്രം.

മലയാള സിനിമയും ശക്തമായ പ്രാധിനിത്യം മേളയില്‍ ഉറപ്പിച്ചിട്ടുണ്ട്.ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’,അടൂരിന്റെ ‘നാലു പെണ്ണുങ്ങള്‍’‘വിധേയന്‍’,ലെനിന്‍ രാജേന്ദ്രന്റെ ‘രാത്രിമഴ’ ,രഞ്ജിത്തിന്റെ ‘കയ്യൊപ്പ്’ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്.

വായനക്കാരുണ്ടാവുമെങ്കില്‍ ഓരൊ ദിവസവും ഒരു പ്രധാന ചലച്ചിത്രത്തെ ഇവിടെ പരിചയപ്പെടുത്താം.ഒപ്പം ചലച്ചിത്രോത്സവ വിശേഷങ്ങളും.

Friday, November 16, 2007

ആത്മാവ് കേഴുമ്പോള്‍ -- കവിത --ജീവിനി മേലൂര്‍-

ന്നാത്മാവിനെ കൊത്തി
മുറിവേല്പിച്ച പക്ഷിയാണു നീ
മനിഷ്യരൂ‍പം കൈകൊണ്ട പക്ഷിപിശാച്
ഉള്ളില്‍ സ്പന്ദനം നില്‍കെ
ശവംതീനി പക്ഷി പോലുമല്പം
ദയകാണിക്കും
അവര്‍ക്കു വേണ്ടത് വിശപ്പകറ്റാന്‍
ജീര്‍ണത് ബാധിക്കുമീ മാംസതുണ്ടം
നിനക്കോ......
എങ്കിലും ഞാനാശിച്ചു
അടര്‍ന്നുപ്പോയ എന്‍ ഹ്യദയപാളിയില്‍
സ്നേഹം തുടിക്കുമൊരാത്മാവ്
നീയെനിക്കായ് കൊണ്ടുവന്നെങ്കിലെന്ന്
എല്ലാം വെറും മോഹങ്ങള്‍ മാത്രം
ചോര വാര്‍ന്നൊഴുകും ആത്മാവിന്റെ
വിഫലമായ മോഹങ്ങള്‍....

ശബരിമല യാത്ര

നാളെ ശബരിമലക്കു പോവ്വാണ്.
അപ്പോല്‍ പിന്നെ കുറച്ചു ദിവസം കഴിഞ്ഞു കാണാം
വന്നിട്ട് യാത്രയുടെ വിശേഷങ്ങള്‍ എഴുതാം........

സ്വാമി ശരണം

രമണന്റെ നൊമ്പരങ്ങള്‍ -- കവിത -- ഷൈന്‍.എം.ഡി.

ങ്കിലും എന്‍ സഖി
ഏകാന്തരാവിലെന്‍ രമണന്റെ നൊമ്പരം
എത്ര വിഷാദമാം രാവുകള്‍
അതിലെത്ര നോവുന്ന ചിന്തകള്‍
എത്ര നിഗൂഡമീ പ്രാപഞ്ചികം
അതിലെത്ര നിഗൂഡമീ സ്വന്തമന്തങ്ങള്‍
മാത്സര്യമേറുന്ന ദിനരാത്രസ്വപ്നങ്ങള്‍
എങ്ങിനെ ,കാണുവതെങ്ങിനെ
സൌമ്യം-കിനാവുകള്‍
എല്ലാം നടുങ്ങുന്നൊരോര്‍മ്മകള്‍ മാത്രം
അറിയുന്നു പ്രീയസഖി
വിലയാണ് പലതിനും
എല്ലാം പൊള്ളുന്ന വിലകള്‍.

രാപ്പാടികളുടെ കൂട് ---കഥ --അനശ്വര.വി.

വിനു, ഇനി നീ ശ്രദ്ധിച്ചു കേള്‍ക്കണം.രാപ്പാടിയുടെ പാട്ട് പോലെയാണ് എന്റെ ശരീരമെന്ന് എന്റെ പുരുഷന്‍ പറയാറുണ്ടായിരുന്നു.ആദ്യ രാത്രി മുതല്‍ എന്റെ ചുണ്ടുകളും കണ്ണുകളും പിന്നെ.........
എല്ലാം ഒരു പാട്ടുപോലെയാണെന്ന്.ഞാന്‍ ലജ്ജിച്ചതൊന്നുമില്ല കേട്ടൊ .രാപ്പാടിയെ കണ്ടിട്ടില്ല എന്നു പറഞ്ഞു ഞാന്‍.അയാള്‍ കണ്ടിട്ടുണ്ടത്രെ രാപ്പാടിയെ.രാപ്പാടിയെ കാണാറില്ലെങ്കിലും അതിന്റെ പാട്ടു കേള്‍ക്കുന്നവരാണത്രെ ലോകത്തിലെ എല്ലാ സ്ത്രീകളും.

അന്നൊക്കെ എന്റെ മുലകളുടെ രഹസ്യങ്ങളിലെവിടെയൊക്കെയൊ കുറെ കറുത്ത പുള്ളികളുണ്ടായിരുന്നു.ഒരിക്കല്‍ അവയുടെ മേല്‍ ചുണ്ടുകള്‍ വച്ച് അയാള്‍ ‘രാപ്പാടി രാപ്പാടി’എന്നു കരഞ്ഞുകൊണ്ടിരുന്നു.അന്ന് അയാള്‍ എന്റെ മുലകള്‍ക്ക് രാപ്പാടികളുടെ കൂട് എന്നു പേരിട്ടു.പിറ്റേന്ന് ഞാന്‍ എന്റെ കൂട്ടുകാരികളൊട് രാപ്പാടികളുടെ കൂടിനെ പറ്റിപറഞ്ഞത് ഞാനിപ്പോഴും ഓര്‍മിക്കുന്നു.

വിനു , നീ എന്നെ മനസിലാക്കുമെന്ന് എനിക്കുറപ്പാണ്.കഴിഞ്ഞ ദിവസം അയാള്‍ എന്നെ പുരാതനമായ ഒരു കോട്ടയിലേക്ക് കൊണ്ടുപോയി.സ്വപ്നത്തിന്റെ ഗന്ധമുള്ള അകത്തളത്തില്‍ ഞാനെന്റെ കൂട്ടുകാരികളെ തിരിച്ചറിഞ്ഞു.പക്ഷെ അവരെന്നെ തിരിച്ചറിഞ്ഞില്ല എന്നെനിക്കുറപ്പാണ്.എന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചെറിഞ്ഞുകൊണ്ട് അയാള്‍ എന്നെയും അവരുടെ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ’രാപ്പാടികള്‍ രാപ്പാടികള്‍ മാത്രമാണ് ’ അയാള്‍ ഉച്ചത്തില്‍ വിളിച്ചുപരഞ്ഞുകൊണ്ടിരുന്നു.

എന്റെ ശരീരത്തില്‍ നിന്നും കൂടിഴിഞ്ഞുപോകുന്ന പക്ഷികളുടെ ശബ്ദം അയാള്‍ കേട്ടുവൊ ആവൊ ?

Friday, November 9, 2007

അകലം -- കവിത


പാത്രക്കടവിലേക്ക്.......കുറച്ചു നാള്‍ മുമ്പാണ് പാത്രകാടവ് വരെ പോയത്.പെട്ടെന്ന് ഒരവസരം വന്നു വീഴുകയായിരുന്നു.കുറച്ചു നാള്‍ എന്നു വച്ചാല്‍ പാത്രക്കടവ് ജലവൈദ്യതി പദ്ധതിയുടെ പ്രഖ്യാപനവും എതിര്‍പ്പുകളും സജീവമായ കാലം.സൈലന്റ് വാലിയുടെ പാരിസ്ഥിതിക പ്രാധാന്യവും പദ്ധതി വന്നാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും സാമൂഹിക,മാധ്യമ രംഗങ്ങളില്‍ സജീവമായ കാലം.രാവിലെ 8 മണീയോടെ ഞങ്ങല്‍ മണ്ണാര്‍കാട് എത്തുന്നു.ചായ കഴിച്ച് ഉച്ചക്കുള്ള ഭക്ഷണവും പൊതിഞ്ഞ് വാങ്ങി യാത്ര തുടങ്ങി.വീണ്ടും കുറെ നേരം വാഹനത്തില്‍.അവസാനം വഴി തീര്‍ന്നു.പതുക്കെ ഭക്ഷണവും എടുത്ത മല കയറാന്‍ ആരംഭിച്ചു.വഴികാട്ടികളായി ചില പരിസ്ഥിതി പ്രവര്‍ത്തകരും ഫോരസ്റ്റര്‍ മാരും കൂടെ ഉണ്ടായിരുന്നു.
കുറെ നേരം നടന്നപ്പോള്‍ പതുക്കെ ഇരിപ്പായി എല്ലാരും.കുറച്ചു വിശ്രമവും കാടിനെ കുറിച്ചുള്ള കഥകളുമായി കുറച്ചു നേരം.

പിന്നെയും നടപ്പു തുടങ്ങി.പതുക്കെ ഒരു മല കയറാന്‍ തുടങ്ങി.കയറിതുടങ്ങിയപ്പോളാണ് അപകടകരമാണിതെന്നു മനസിലായത്.പകുതിവഴിയിലെത്തിയപ്പോള്‍ താഴെ പത്തറുപതടി താഴെ പുഴയൊഴുകുന്നു.കുന്നുന്റെ സൈഡില്‍ പാരക്കൂട്ടത്തിന്റെ വക്കില്‍ കഷ്ടി ഒരാള്‍ക്കു പിടിച്ച് പിടിച്ച് നടന്നു പൊകാവുന്ന നടപ്പാത്.ഇടക്കു കണ്ണുകള്‍ താഴോട്ടവും.അപ്പോള്‍ നെഞ്ചിടിപ്പു കൂടും.പിന്നെ ഒരു നിമിഷം നില്‍കും.പിന്നെയും പതുക്കെ പതുക്കെ നട്ക്കും.ഓരോ ചുവടും വളരെ സൂക്ഷിച്ച്.കാലൊന്നു തെട്ടിയാല്‍ പിന്നെ പറയണ്ട..പിന്നെ പെറുക്കി കൂട്ടേണ്ടിവരും.100 മീറ്ററോളം അങനെ നടക്കണം.അതു കഴിഞ്ഞു.പിന്നെയും വിശ്രമം.എല്ലരുമൊന്നു ശരിക്കും പേടിച്ചു.

വീ‍ണ്ടും നടപ്പു തുടര്‍ന്നു.ഇനി ഇങ്ങനത്തെ വഴികള്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ വല്യ ആശ്വാസമായി എല്ലാര്‍ക്കും.കാട്ടുവഴികള്‍ക്കിടയിലൂടെ പിന്നെയും ഒരു പാടു പോകാനുണ്ടായിരുന്നു.കുടിവെള്ളം മാത്രം ഇഷ്ടം പോലെയുണ്ട്.ഇടക്കിടെയുള്ള അരുവികളില്‍ നിന്നു യഥേഷ്ടം കൈകളില്‍ കോരിക്കുടിക്കാം.
കയറി കയറി പിന്നെയും ചില അപകടം പിടിച്ച വഴികള്‍.ഇടിഞ്ഞ മണ്ണില്‍ കാളൊന്നു തെറ്റിയാല്‍ ഒരു പാടു ദൂരെ താഴെ ചെന്നെ നില്‍കാനാവുള്ളു.അതിനിടയില്‍ കുറങ്ങനും മറ്റു ചില മ്യഗ്ങ്ങളും പക്ഷികളും.
അവസാനം പാത്രക്കടവിലെത്തി.വലിയ ശബ്ദ്ത്തോടെ പാറക്കെട്ടുകള്‍ക്കിടയിലൂടെ പുഴ ഒഴുകുന്നു.പക്ഷെ ഒരു ജലവൈദ്യത പദ്ധ്തികു വേണ്ട വെള്ളമെവിടെ എന്നായിരുന്നു എല്ലാവരുടെയും സംശയം.മാത്രമല്ല അണക്കെട്ടു വന്നാല്‍ സൈലന്റ് വാലിയെന്നത് ചരിത്രപുസ്തകത്തില്‍ മാത്രമായൊതുങ്ങും.രണ്ടുമലകള്‍ക്കിറ്റയില്‍ അണക്കെട്ടു കെട്ടിപൊക്കുമ്പോല്‍ ഉണ്ടാവുന്ന രിസര്‍വോയര്‍ വിഴുങ്ങുന്നത് സൈലന്റ് വാലിയെ ആയിരിക്കും. സത്യത്തില്‍ രണ്ടു വല്യ മലകള്‍ക്കിടയിലെ ഒരിടുക്കാണി സ്ഥലം.ചുറ്റുമുള്ള മലകളുടെ മുകളിലേക്ക് കണ്ണെത്തുന്നുമില്ല.കെ എസ് സി ബി ക്കാര്‍ നടത്തിയ പരീക്ഷണങ്ങളുടെയും അടയാളപ്പെടുത്തലുകളുടെയും ബാക്കി അവിടെ കാണാമായിരുന്നു.വളരെ നിശബ്ദമായ ഉള്‍ക്കാട്.ഇവിടെ ഒരു അണക്കെട്ടും ഒരു ഉപനഗരവും ....കാടിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല.തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട ഒരു പദ്ധതി.ഒരു മല കൂടി കയറിയാല്‍ സൈലന്റ് വാലിയായെന്നു ഫോരസ്റ്റുകാര്‍ പറഞ്ഞു.
ഉച്ച ഭക്ഷണം അവിടുന്നു തന്നെ കഴിച്ചു.അപ്പോഴേക്കും മാനം കറുത്തു തുടങ്ങിയിരുന്നു.മഴ യാത്ര ദുഷ്കരമാക്കുമെന്നതിനാല്‍ ഉടനെ ഇറങ്ങിതുടങ്ങണമെന്നായി ഫോറസ്റ്റുകാര്‍.ഇടിയും തൂടങിയിരുന്നു.അങ്ങനെ തിരിച്ചിറങ്ങാന്‍ തുട്ങ്ങി.ഭാഗ്യം മഴക്കു മുമ്പെ താഴെയെത്തി.മിന്നല്‍ ശക്തമായിരുന്നു അപ്പോഴേക്കും.നനയാതെ വാഹനം വരെയെത്തി.ക്ഷീണം എല്ലാവരിലും പ്രകടമായിരുന്നു.ഇനി പതുക്കെ തിരിച്ചു പോക്ക്.......നഗരത്തിന്റെ തിരക്കുകളിലിലേക്ക്...............

സത്യം - കഥ -- പ്രൊഫ: വിജയരാഘവന്‍.കെ സി.

ആയില്യം നക്ഷത്രത്തെയും നാഗത്താന്മാരെയും ഭഗവതിയെയും സാക്ഷി നിര്‍ത്തി അയാള്‍ സത്യം ചെയ്തു.”ഞാന്‍ പ്രതികാരം ചെയ്യും”
കണ്ണീര്‍ വറ്റിയ ആ കണ്ണുകളില്‍ നിന്ന് അഗ്നി നാളമുയര്‍ന്നു.ചുവപ്പുകലര്‍ന്ന ആ മഞ്ഞ വെളിച്ചത്തില്‍ അയാള്‍ തന്റെ പരിണാമം കണ്ടു.സാവധാനം ചുവപ്പു പടര്‍ന്നു കയറുന്നു.തന്റെ വസ്ത്രവും ശരീരവും ചുവപ്പായി മാറുന്നു.
“ഞാന്‍ ജയിച്ചു ,ഞാന്‍ തോറ്റു”എന്നലറിക്കൊണ്ട് അയാള്‍ ശ്രീകോവിലിനു മുമ്പിലേക്ക് കുതിച്ചു.ചിലര്‍ പരിഹസിച്ചു.ദേശാടനക്കിളി അയാളേ മാടിവിളിച്ചു.

ആളൊഴിഞ്ഞ ഓടയില്‍ അയാള്‍ രാത്രി വൈകുവോളം നിന്നു.ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹം അയാളൊട് സംസാരിക്കുവാന്‍ തുടങ്ങി.
“നീ ഇവിടെ ഇരിക്കുക.വിശപ്പും ദാഹവും സഹിച്ച്,വെയിലും മഴയും കൊണ്ട് ഈ തിരുമുറ്റത്തിരിക്കുക.നിന്നെ ഈ നിലയിലാക്കിയവര്‍ ഇവിടെ വരും.
അവര്‍ ജീവനില്ലാത്ത വിഗ്രഹം കാണും.ജീവനുള്ളതൊന്നും കാണുകയുമില്ല
ജീവന്‍ നഷ്ടപ്പെട്ട് നാളെ നീയും ഒരു വിഗ്രഹമാകും.നിന്നെ നശിപ്പിച്ചവര്‍ നാളെ നിന്റെ കാല്‍കല്‍ വീണ് അനുഗ്രഹം തേടും”.

നാം -- കവിത -- ചൊവ്വല്ലൂര്‍ ക്യഷ്ണന്‍ കുട്ടി

നാമൊരു വനികയിലൊരൊറ്റ വനികയില്‍
വിടര്‍ന്ന കുസുമങ്ങള്‍!
നാനാ വര്‍ണ സുമങ്ങള്‍
നാമൊരു വീണയിലൊരൊറ്റ
വീണയിലുണര്‍ന്ന രാഗങ്ങള്‍,
സപ്ത സ്വര രാഗങ്ങള്‍.

Thursday, November 8, 2007

ഭയം -- കഥ -- തെക്കേപ്പാട്ട്

നിക്കു മരനത്തെ ഭയമില്ല”
“എനിക്കും”
സംസാരത്തിനിടെ കാല്‍നടയാത്രകരായ സുഹ്യത്തുകളിരുവരും എതിരെ ചീറിപാഞ്ഞുവന്ന കൊടിവച്ച കാര്‍ കണ്ട് ഒരു നിമിഷം അന്തം വിട്ടു.പിന്നീറ്റ് പാതയോരം ചേര്‍ന്നു നിന്നു.
മരണഭയം കൊണ്ടോ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടോ എന്തൊ????

കടം --- കവിത -- പി .കെ .ഗോപി

കര്‍ത്തുപെയ്യുന്ന മഴക്കു വീട്ടിലേ
ക്കിഴഞ്ഞു കേറുന്ന മൌതലയാണു നീ.
എരുഞ്ഞു നീറുന്ന വരുതിക്കാലത്ത്
കറ്ങ്ങിയെത്തുന്ന കഴുകനാണു നീ
കഴുത്തില്‍ ചുറ്റുന്ന കനത്ത പാമ്പു നീ
വലക്കുരുക്കു വെച്ചൊടിക്കും വേടന്‍ നീ
അരക്കുമായെന്റെ കിളുന്നു തൂവലില്‍
അമര്‍ത്തിചുംബിക്കും വെളുത്ത യക്ഷി നീ
നിനക്കു ഞാനിര,എനിക്കു നീ കയ്പും
മധുരവും ചേര്‍ന്ന മലര്‍പ്പൊടിക്കഥ..

Wednesday, November 7, 2007

പുതുവെളിച്ചം പരക്കട്ടെ....ദീപാവലി ആശംസകള്‍


പ്രകാശം പരക്കട്ടെ....മനസ്സുകളിലേക്ക്........................
എല്ലാ വിരുന്നുകാര്‍ക്കും ദീപാവലി ആശംസകള്‍...

ഒരു ഊട്ടിയാത്രയുടെ വിശേഷങ്ങള്‍....കദേശം ഒരു വര്‍ഷമാകുന്നു അവസാനം ഊട്ടിയില്‍ പോയിട്ട്.കഴിഞ്ഞ പുതുവത്സരം ആഘോഷിച്ചത് അവിടെയായിരുന്നു.ഇനിയിപ്പോള്‍ എഴുതുന്നതില്‍ എന്തു പുതുമ എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.പിന്നെ കരുതി ഇപ്പോളെങ്കിലും എഴുതാന്‍ ഒരു സ്ഥലം കിട്ടിയല്ലൊ എന്ന്.മൊബൈല്‍ ക്യാമറയുടെ മെമ്മറി കാര്‍ഡും പിന്നെ അത് കോപ്പി ചെയ്തിടുന്ന സിഡിയുമായിരുന്നു ഇതുവരെ ഓര്‍മപുസ്തകത്തിന്റെ താളുകള്‍.ഇനിയിത് ഇവിടെയും കുറിച്ചിടാമല്ലൊ....
ഞങ്ങള്‍ 6 പേരായിരുന്നു യാത്രാംഗങ്ങള്‍.ഞാന്‍ 27നെ പാലക്കാടെത്തി,അവിടെ എനിക്കു മറ്റു ചില ആവശ്യങള്‍ കൂടിയുണ്ടായിരുന്നു.31നു ഉച്ചയോടെ ടീം എല്ലാവരും എത്തി.ആദ്യപരിപാടി മലമ്പുഴ ഫാന്റസി പാര്‍ക്കില്‍ നടക്കുന്ന് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുക എന്നതായിരുന്നു.അങ്ങനെ അങ്ങോട്ടു നീങ്ങി.പരിപാടികള്‍ക്കു മുമ്പായി അവിടത്തെ പാര്‍ക്കിലെല്ലാമൊന്നു കറങ്ങി.കുറെ വെള്ളത്തിലും കുറെ ആകാശത്തിലുമായി സമയം കളഞ്ഞു.അങനെ സന്ധ്യയായി.
പരിപാടികള്‍ തുടങ്ങി.ഡാന്‍സും പാട്ടുമായി അങ്ങനെ ആഘോഷം തുടങ്ങിയിരുന്നു.സമ്യദ്ധമായ ഡിന്നറും..എന്തായാലും ആ രാത്രി ജീവിതത്തിലെ ഒരു നല്ല ദിവസമായി.രാത്രി ഒരു മണിയോടെ റൂമിലേക്കു മടങ്ങി.
രാവേറെ വൈകിയുള്ള ആഘോഷവും ക്ഷീണവും രാവിലെ ഉണരാന്‍ ഒത്തിരി വൈകി.ഉച്ചക്കുള്ള കോയമ്പത്തൂര്‍ ലോക്കലില്‍ കയറി കോയമ്പത്തൂരിലെത്തി.നല്ല പച്ചരിച്ചൊറിന്റെ രുചി കുറെ കാലത്തിനിടയിലറിഞ്ഞു.രസവും സാമ്പറും തൈരുമെല്ലാം കൂട്ടി വിഭവസമ്യദ്ധമായി ഒരുച്ചയൂണ്.അതിനു ശേഷം പതുക്കെ ഗാന്ധിപുരം ബസ്റ്റാന്റിലേക്ക്.അവിടെ ചെന്നപ്പോളാനറിഞ്ഞത് നേരിട്ട് ഊട്ടി ബസ്സില്ലെന്ന്.മണ്ണിടിച്ചില്‍ കാരണം ബസ്സ് മാറിക്കയറി വേണം പോകാന്‍.
നല്ല തിരക്ക്.വരിയില്‍ നില്‍കുകയല്ലാതെ ബസ്സൊന്നും വരുന്നത് കണ്ടില്ല.അവസാനം ഒരു ബസ്സ് വന്നു.അതില്‍ കയറാമെന്ന മോഹം വെറുതെയായി.വീണ്ടും വരി.അവസാനം അടുത്ത ബസ്സിന്റെ ലാസ്റ്റ് സീറ്റുകളില്‍ സ്ഥലം പിടിച്ചു.കുല കുലയായുള്ള മുന്തിരികളുമായി കച്ചവടക്കാര്‍ ഓടിയെത്തി.കുറച്ചു മുന്തിരി വാങ്ങി.കഴുകിയേ തിന്നവൂ എന്നു പണ്ടു പഠിച്ചതെല്ലാം വെറുതേ..എല്ലാവരും തീറ്റ് തുടങി.തമിഴന്മാര്‍ക്കൊരു പ്രത്യേകതയുണ്ട് ,സംസാരം അല്പം ഉറക്കെയാവും.അങ്ങനെ മുഴങ്ങുന്ന ശബ്ദവുമായി ഞങ്ങളുടെ കോത്തഗിരി ബസ്സ് യാത്ര തുടങ്ങി.
പഴയ ബസ്സാണ് ,പലപ്പോഴും കയറ്റങ്ങളില്‍ അതിന്റെ പ്രായധിക്യം നമ്മെ അതോര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.അവസാനം കോത്തഗിരിയിലെത്തി.അവിടുന്നു ഊട്ടിക്കുള്ള ബസ്സു കിട്ടി.പതിവുപോലെ അവസാന സീറ്റുകളില്‍ നിരന്നിരുന്നു എല്ലാരും.രാത്രിയാവുന്നു.തണുപ്പടിക്കാന്‍ തൂടങ്ങി.വാതിലില്ലാത്ത ബസ്സായിരുന്നു.നല്ല തണുപ്പടിച്കു കയറാന്‍ തുടങി.അവസാനം ഊട്ടിയിലെത്തി.
തണുപ്പതിന്റെ പാരമ്യത്തിലെത്തിയെന്നു തോന്നുന്നു.ആദ്യം എല്ല്ലാവരും അന്വേഷിച്ചത് പട്ടക്കടയാണ്.അതു തപ്പിയെടുത്ത് ആവശ്യമുള്ളതെല്ലാം ബാഗില്‍ നിറച്ചു.തണുപ്പാണെങ്കില്‍ അസഹനീയമായി തുടങ്ങി.പിന്നീട് കോട്ടെജുകാരനെ വിളിച്ചു സ്ഥലം ചോദിച്ചു.അവന്‍ പറഞ്ഞ സ്ഥലത്തേക്കൂള്ള ബസ്സില്‍ കയറി.കഷ്ടി 2 കിലൊമീറ്റര്‍ മാത്രം.സ്ഥലമെത്തി.തികച്ചും വിജനമായ ഒരു റോഡ്.ഒരു ടീ എസ്റ്റേറ്റിന്റെ ഓരത്തുകൂടി ഞങ്ങല്‍ നടന്നു കോട്ടേജിന്റെ മുമ്പില്‍ എത്തി.രാത്രിയാണെങ്കിലും രസകരമായ ഒരു സ്ഥലം.നിരവധി കോട്ടെജുകള്‍ നിരന്നു നില്‍കുന്നു.
പലതിലും ആല്‍ക്കാരില്ല.മാനേജരോറ്റു ചോദിച്ചപ്പോള്‍ പറഞ്ഞു തണുപ്പു വളരെ കൂടുതലായതിനാല്‍ ആള്‍കാര്‍ കുറവാണേന്ന്.സീസണിലെ ഏറ്റവും കൂടിയ തണുപ്പാണിപ്പോഴെന്നു പറഞ്ഞു.രാതി മൈനസ് ഡിഗ്രിയാണ് എന്ന്.തണുപ്പു കൂടിയതോടെ എല്ലാവരുടെയും ക്ഷീനമെല്ലാം പോയിരുന്നു.എല്ലാവരും ഫ്രെഷ് ആയി .അതിനിടയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷനം വന്നു.അപ്പോഴെക്കും എല്ലാവരും ഗ്ലാസുകള്‍ നിരത്തിയിരുന്നു.കള്ളുകുടിയും കഥ പറച്ചിലും ഭക്ഷണം കഴിപ്പുമായി രാത്രി വൈകാന്‍ തുടങി.പെട്ടെന്നാണ് കൂട്ടത്തിലെ ഒരാള്‍ക്ക് തണുപ്പു സഹിക്കാന്‍ വയ്യാതെ വിറവല്‍ തുടങ്ങിയത്.കമ്പിളിപിതപ്പുകള്‍ പോരാതെ വന്നു.അവന്റെ വിറവ്ലും കൂടിവന്നു.അവസാനം കോട്ടേജ മാനേജര്‍ പറഞ്ഞു ആശുപത്രിയില്‍ പോകമെന്ന്.അങ്ങണെ ആ മുടിഞ്ഞ തണുപ്പില്‍ ഒരു കാറില്‍ ഞങ്ങള്‍ നാലു പേര്‍ ആശുപത്രിയിലേക്ക്.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ കിടക്കട്ടെ നാളെ രാവിലെ പോകാമെന്നു പറഞ്ഞു.കുത്തിവയ്പും മരുന്നുകളുമായി അവന്‍ ഉറക്ക്ങ്ങാന്‍ തുടങ്ങി.ഡോക്ടര്‍ പറഞ്ഞത് മൈനസ് 7 ആണ് അപ്പൊള്‍ ഊഷ്മാവ് എന്നാണ്. ( വിശ്വാസം വരുന്നില്ല ,ഇത്രയും താഴുമോ ഊട്ടിയില്‍ ?)എന്തായാലും ഊട്ടിയിലെ ഹൊസ്പിറ്റലിലായി ആ രാത്രി.കുടിച്ച കള്ളെല്ലാം പാഴായിപോയി.രാവിലെ ഡിസ്ചാര്‍ജ് ചെയ്തു.തിരിച്ചു കോട്ടെജിലെക്ക്.ഹോ...ഹോസ്പിറ്റല്‍ ബില്ലണ് കഠിനം...ആ‍യിരം രൂപ.....

രാവിലെ എല്ലാവരും ഫ്രെഷ് ആയി ...ആദ്യ പരിപാടി ഷൂട്ടിംഗ് പോയിന്റ്റ് കാണാന്‍..കാറില്‍ യാത്ര തുടങ്ങി.പോണ വഴിയില്‍ ഒരു വല്യ തടാകവും പൈന്‍ മരകാടുകളും..അവിടെയിറങ്ങി..കുതിരസവാരിക്കാര്‍ ഒരിടത്ത്.റോഡില്‍ നിന്നും കുത്തനെ ശകലം ഇറങ്ങിയാലെ തടാകക്കരയിലെത്തുള്ളു..ഇറങ്ങാന്‍ സുഖം..പക്ഷെ തിരിച്ചു കയറ്റം.........
വീണ്ടും യാത്ര തന്നെ...കുറച്ചു കൂടെ ചെന്നപ്പോള്‍ വഴിയില്‍ കണ്ടവരോട് ചോദിച്ചു..ഉത്തരം വളരെ സിമ്പിള്‍...’അയ്യാ...കൊഞ്ചം കൂടി’.........
പിന്നെയും പോവും ഒത്തിരി...അതിനിടയില്‍ പറ്യേണ്ട ഒരു കാര്യം കൂടി..റോഡിന്റെ...പൈന്‍ മരക്കാടുകള്‍ക്കിടയില്‍ ഒരു വഴിത്താര..അങ്ങിങ്ങായി ചില കറുത്ത പാടുകള്‍..പണ്ടെപ്പഴോ ടാര്‍ ചെയ്തതിന്റേതാണെന്നു തോന്നുന്നു......പിന്നെ വീണ്ടും ആരോടെങ്കിലും ചോദിക്കും അപ്പോഴും അതേ മറുപടി “അയ്യാ..കൊഞ്ചം കൂടി”....അവസാനം സ്ഥലത്തെത്തി.....
കുറേ മലനിരകള്‍...പുല്‍മേടുകള്‍....മലഞ്ചേരിവുകള്‍....രസകരമായ സ്ഥലം.....ദക്ഷിണേന്ത്യയിലെ പല സിനിമാഗാനങളും ഇവിടെ ഷൂട്ട് ചെയ്താതാണെന്നാരോ പറഞ്ഞു.കുറെ നേരം അവിടെ ഓടിനടന്നു എല്ലാവരും കൂടി .മഞ്ഞിന്റെ ആധിക്യം കൊണ്ടു പുല്ലുകള്‍ എല്ലാം കരിഞ്ഞിരുന്നു....
പതുക്കെ തിരിച്ചു പോന്നു.ഇനി ബൊട്ടണിക്കല്‍ ഗാര്‍ഡനിലേക്ക്......സുന്ദരമായ പൂന്തോട്ടവും അവയ്കിടയിലൂടെ നടന്നു പോവുന്ന അതിസുന്ദരികളായ യുവതികളും......കണ്ണുകള്‍ക് എവിടെ നോക്കുമെന്ന കണ്‍ഫ്യൂഷന്‍.......ഇങനെ മൊത്തം കറങ്ങി നടന്നു......ഹൊ...പഞ്ചാരക്കൂനയില്‍ വീണ എറുമ്പിനെ പോലെ.........

രാതിയാവുന്നവരെ അവിടെ കറങ്ങി നടന്നു.പിന്നെ കുറച്ചു ഷോപ്പിംഗ്...പിന്നെ തിരിച്ചു റൂമിലേക്ക്.അതിവു പരിപാടികള്‍ക്കു ശേഷം കമ്പിളി പുതപ്പില്‍ മൂടി പതുക്കെ പുറത്തിറങ്ങി...തണുപ്പാസ്വദിക്കാന്‍.അനുഭവങ്ങള്‍ വരികളിലാക്കാ‍ന്‍ വയ്യ ഇവിടെ.....
രാത്രി വൈകി ഉറങ്ങി.
പിറ്റേന്നു രാവിലെ എണീറ്റ് തടാകത്തിലേക്കായി യാത്ര.കറങ്ങിനറ്റപ്പു തന്നെ.കുറച്ചു ഷോപ്പിംഗും.നേരം വെളുത്തിട്ടും വെയില്‍ വന്നിട്ടും തണുപ്പിനു ഒരു മാറ്റവുമില്ല.അവസാനം തിരിച്ചു കോട്ടേജിലെക്ക്.
എല്ലാം പായ്ക് ചെയ്തു ഉച്കയോടെ പുറത്തിറങ്ങി.ഊട്ടി--കോത്തഗിരി--കോയമ്പത്തൂര്‍....വീണ്ടും ചില ഷോപ്പിംഗ്...തുടര്‍ന്ന് പാലക്കടെക്ക്.....അവിടുന്ന് കോഴിക്കോട്ടിന്.....ഒരു യാത്രയും കൂടെ എവിടെ സമാപിക്കുന്നു....അടുത്തതിനുള്ള ആശയങ്ങളുമായി.......
ഒരു കാര്യം.....ഊട്ടിയില്‍ പോകുന്നവര്‍ക്ക് വേണമെങ്കില്‍ പറഞ്ഞ കോട്ടേജുകള്‍ ലഭ്യമാണ്.വലിയ വാടകയൊന്നുമില്ലാതെതന്നെ.....ശാന്തവും സുരക്ഷിതവുമാണിവിടെ
( പടം ചേര്‍ത്തിട്ടുണ്ട്)........തിരക്കുകളില്‍ നിന്നും സ്വല്പം അകന്ന് ഒരു മലയാളി വാസം...