Monday, November 5, 2007

അയാള്‍ --- കഥ --പ്രസൂണ്‍ .ജെ . എന്‍.

ജയനു സുഖമില്ലെന്നു കേട്ടപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.എങ്കിലും അയാളെ പറ്റി കേല്‍ക്കുന്നത് ഇഷ്ടമാണ്.
‘ജയന് തന്നെ ഒന്നു കാണണം’സുനിലാണ് വന്നു പറഞത്.
പുസ്തകം താഴെ വെച്ചു കുറെനേരംകണ്ണടച്ചിരുന്നു.മുറിയിലേക്കു ഇപ്പോള്‍ ആരും കടന്നുവരരുതേയെന്നു ആഗ്രഹിച്ചു.
അയാളുമായി അധികം അടുപ്പമില്ലെങ്കിലും നല്ലവണ്ണം കേട്ടിട്ടുണ്ട്.
ഏതോ ഒരു രാത്രിയില്‍ അരയില്‍ ഉറക്കാത്തമുണ്ടും കുടിച്ചു തീരാറായ കുപ്പിയുമായിട്ട് തന്നെ തേടി വന്നത് ഒരു അമ്പരപ്പോടെ ഇപ്പോഴും ഓര്‍മിക്കുന്നു.
നിങ്ങള്‍ എന്തിന്നാ ആ ഭ്രാന്തനെ കാണുന്നത് ?അടുക്കളയില്‍ നിന്നും ഭാര്യ വിളിച്ചു ചോദിച്ചു.ഞാന്‍ ന്നും പരഞ്ഞില്ല.സുനില്‍ വന്നുപോയത് അവളെ ക്ഷുഭിതയാക്കിയിരുന്നു.
‘ഒരു വല്ലാത്ത മനുഷ്യന്‍’അയാല്‍ നിങ്ങളെ പോലെ പകല്‍ പുസ്തകം വാ‍യിക്കും.രാത്രിയാവുമ്പോള്‍ തിടുക്കപ്പെട്ട് എങ്ങോ‍ട്ടോ പോവും.അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു.ജയനെകുറിച്ചുള്ള എല്ലാ ശബ്ദങളും ഒന്നിച്ചിരമ്പുന്നത് ഒരു നിമിഷം ഞാനറിഞ്ഞു.
കവലയില്‍ വച്ചു ആരോ ഒരാളുമായി തല്ലുകൂടുന്ന ജയനെയാണു ജ്നാന്‍ കണ്ടത്.പിന്നെ അയാളെ തെറി വിളിച്ചു ജയന്‍ എങ്ങോട്ടോ നടന്നു.
ജയന്‍ എന്നൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലെന്നു പെട്ടെന്ന് എനിക്കു തോന്നി.അയാളെ കണ്ടുമുട്ടിയെക്കവുന്ന എല്ല വഴികളും ഒഴിവാക്കി ഞാന്‍ തിരക്കിട്ട് വീട്ടിലേക്കു നടന്നു.

No comments: