Monday, November 5, 2007

പട്ടിണി ---കവിത -- സന്ധ്യ

മനുഷ്യന്‍, അയാള്‍
വയറ്റത്തു കല്ലുകള്‍ കെട്ടി
പിഞ്ചുകുഞ്ഞായി
പിച്ച പിച്ചയായി
ഒരടി മുന്നൊട്ട് വയ്കുകില്‍
ഒരടി പിന്‍പോട്ടും
മെല്ലിച്ച കൈകളില്‍
ചപ്പുകള്‍
വായില്‍
ഉമിനീരില്‍ കലരുന്നു.
ആ കണ്ണുകള്‍
ചുറ്റും നോക്കുന്നു.
കാണുന്നു
ഏഞ്ഞു വരുന്നു-
ഒരു പശുക്കിടാവ്
ആര്‍ത്തിയായ്കൊണ്ട്
തന്‍ പച്ചില
തിന്നുവാനാ‍യ്...

No comments: