Sunday, January 27, 2008

ഇന്ത്യന്‍ മോം(ബുദ്ധിമതിയായ അമ്മ)

ഒരു കഥ.. പല കൈ മറിഞ്ഞ് അവസാനം എന്റെ മെയിലില്‍...പിന്നെ എന്റെ ബ്ലോഗിലും...
-------------------------------------------
A Mom comes to visit her son Kumar for dinner.....who lives with a girl roommate Sunita. During the course of the meal, his mother couldn't help but notice how pretty Kumar's roommate was. She had long been suspicious of a relationship between the two, and this had only made her more curious. Over the course of the evening, while watching the two interact, she started to wonder if there was more between Kumar and his roommate than met the eye.

Reading his mom's thoughts, Kumar volunteered, "I know what you must be thinking, but I assure you, Sunita and I are just roommates." About a week later, Sunita came to Kumar saying, "Ever since your mother came to dinner, I've been unable to find the silver plate. You don't suppose she took it, do you?" Kumar said ,"Well, I doubt it, but I'll email her, jjust to be sure."

So he sat down and wrote :

Dear Mother:
I'm not saying that you 'did' take the silver plate from my house, I'm not saying that you 'did not' take the silver plate.. But the fact remains that it has been missing ever since you were here for dinner.
Love,
Kumar

Several days later, Kumar received an email from his Mother which read

Dear Son:
I'm not saying that you 'do' sleep with Sunita, and I'm not saying that you 'do not' sleep with Sunita. But the fact remains that if she was sleeping in her OWN bed, she would have found the silver plate by now under the pillow...
Love,
Mom.

Lesson of the day:Don't Lie to Your Mother...........especially if she is Indian !

Tuesday, January 8, 2008

ഓഫ് ദി പീപ്പിള്‍ കണ്ടു.....


ആസ്വാദനമോ വിലയിരുത്തലോ അല്ല.....
ഒരു സാദാ പ്രേക്ഷകന്റെ കാഴ്ചപ്പാട്.....
“പണവും നഷ്ടം രണ്ടു മണിക്കൂറും നഷ്ടം”
ഫോര്‍ ദി പീപ്പിളിന്റെ വികലമായ ഒരു തുടര്‍ച്ച ...
എന്തൊക്കെയോ കാണിച്ചുവച്ചിരിക്കുന്നു....
ഇടക്ക് കുറച്ചു പാട്ടുകളും.........

Monday, January 7, 2008

അക്ഷരജാലകമോ വഴക്കുജാലകമോ??

ശ്രീ എം.കെ .ഹരികുമാര്‍ എഴുതുന്ന അക്ഷരജാലകം എന്ന ബ്ലോഗിലെ ഭാഷയും വിമര്‍ശനവും ഒപ്പം അതിനു വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളും ഒരു രസത്തിനു ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ടായിരുന്നു.തുടങ്ങുന്നതിനു മുന്‍പേ തന്നെ ഏകദേശം എല്ലാ ബ്ലോഗുകളിലും കമന്റായി തന്റെ ആഗമനം അറിയിച്ചിരുന്നു ഹരികുമാര് .

വന്ന കമന്റുപരസ്യം
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍വായന പതിവല്ലാത്തതിനാല്‍ ഹരികുമാറും അക്ഷരജാലകവും ഒരു പംക്തി എന്ന നിലയില്‍ അറിയാമെന്നതിനപ്പുറം പരിചിതമായിരുന്നില്ല എനിക്ക്.
പരുഷമായ ഭാഷയാണ് വിമര്‍ശകന്‍ എന്ന നിലയില്‍ ഹരികുമാര്‍ സ്വീകരിച്ചിരുന്നത്. അതിനെ തെറ്റുപറയുന്നില്ല.എന്നാല്‍ വിമര്‍ശകന്‍ എന്നാല്‍ വിമര്‍ശിക്കുന്നവന്‍ എന്നു മാത്രമല്ല വിമര്‍ശനങ്ങള്‍ക്കതിതന്‍ എന്നും അര്‍ത്ഥം ആയോ എന്ന സംശയം വരുത്തുന്ന രീതിയിലായി തുടര്‍ന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.ഒരു പാടു മുന്‍ വിധികളോടെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് തോന്നുന്നത്.അദ്ദേഹം വിവാദങ്ങളുണ്ടാക്കി ബൂലോഗത്ത് സ്ഥാനം പിടിക്കാനുള്ള ശ്രമമാണന്നു തോന്നുന്നു. കലാകൌമുദിയില്‍ ഒരു പംക്തി ഇത്ര കാലമായി എഴുതുന്ന ഒരാള്‍ ഈ രീതിയില്‍ ഭാഷ ഉപയോഗിക്കുന്നതെന്തിനാണ്?അല്ലാതെ തന്നെ ,പ്രതിഭാധനനാണെങ്കില്‍ തീര്‍ച്ചയായും ബൂലോഗം അദ്ദേഹത്തെ അംഗീകരിക്കുമല്ലോ??

ഇന്ന് അക്ഷരജാലകം “വഴക്കു ജാലക“മായോ എന്നാണ് എന്റെ സംശയം.വിമര്‍ശകനും എഴുത്തുകാരനുംവായനകാ‍രനും അപ്പുറം വ്യക്തിപരമായ രീതിയിലേക്ക് അതു മാറികൊണ്ടിരിക്കുന്നു.ആര്‍ക്കും ഒരു ഗുണവുമുണ്ടാകാത്ത ഒരു പരസ്പര ചീത്തവിളി. ഇതു നമുക്കു നിര്‍ത്തിക്കൂടേ ..?വെറുതേ കൈകള്‍ കൊട്ടിയൊച്ചയുണ്ടാക്കുന്നതെന്തിനാ ഇവിടെ?ഹരികുമാറിന്റെ ഭാഷയില്‍ അങ്ങേര്‍ എഴുതട്ടെ..നമുക്കു മിണ്ടാതിരിക്കാം....ആരും തിരിച്ചു മിണ്ടാതാവുമ്പോള്‍ പതുക്കെ നിശബ്ദതയായേക്കും..........

കണ്ടതെഴുതുന്നുവെന്നുമാത്രം.അതിനപ്പുറം പക്ഷങ്ങളില്ല.നിഴല്‍ യുദ്ധങ്ങളില്‍ കാര്യമില്ലല്ലോ...?