കേമ്പസ് ഒരു ഉണങ്ങിയ വ്യക്ഷമാണ്.
അതില്‍ പൂക്കളില്ല ,ഇലകളില്ല
ഉള്ളതോ വിറകു വില്പനക്കാരന്റെ കണ്ണുകള്‍ മാത്രം.
അവളുടെ മുഖത്ത് ലേപന ദുര്‍ഗന്ധം
ആരുടെയോ നവസംസ്ക്യതിയുടെ സംസ്ക്യതം
ഭ്രൂണം പിഴിഞ്ഞ നീരും,അബോര്‍ഷന്റെ വിധേയത്വവും
ഇത് ഉത്തരാധുനികതയുടെ സൌന്ദര്യ-ശാസ്ത്രം
കരിഞ്ഞ വ്യക്ഷചുവട്ടില്‍ ഒരു വലിയ വാല്‍മീകം.
ഉയരുന്നത് പഴയ രാമജപമല്ല
പുനര്‍ജനി കാത്തുകിടക്കുന്ന നൈരന്തര്യം,
‘ഞാന്‍ ആധുനികതയിലെ അസ്തിത്വവാദി’.
Subscribe to:
Post Comments (Atom)
No comments:
Post a Comment