Monday, November 5, 2007

മാനസാന്തരം -- കഥ -- സോമന്‍ .എം

ബസ്സ് കാവുമ്പാട്ടെ സ്റ്റോപ്പിലെത്താന്‍ ഡ്രൈവര്‍ക്കെന്നും വലിയ കൊതിയായിരുന്നു.കാരണം അവിടെ നിന്നയിരുന്നല്ലൊ അവളെന്നും ബസ്സില്‍ കയറാറുണ്ടായിരുന്നത്.പിറകില്‍ സ്ഥലമുണ്ടോ എന്നൊന്നും നോക്കാതെ അവള്‍ നേരെ ഡ്രൈവറുടെ അടുത്തു തന്നെ വന്നു നില്‍കും.പിന്നെ അവളുടെ കണ്ണുകള്‍ അയാളുടെ ഹ്യദയവുമായി കിന്നാരം പറയാന്‍ തുടങ്ങും.അവള്‍ തന്റേതാവുന്ന ദിനങളായി അയാളുടെ സ്വപ്നങ്ങള്‍ മുഴുവനും..

അവധിയിലായ ഒരു ദിവസം നഗരത്തില്‍ വച്ച് നാട്ടിലേക്കുള്ള ബസ്സില്‍ അവളുടെ മുഖം കണ്ട അയാള്‍ ചാടികയറി.തിക്കിതിരക്കി മുമ്പിലെത്തിയ അയാളേ ശ്രദ്ധിക്കാന്‍ അവള്‍കു നേരമില്ലയിരുന്നു അപ്പൊള്‍.കാരണം അവളുടെ ഹ്യ്ദയം ആ ബസ്സിലെ ഡ്രൈവര്‍ക്കു കൊടുത്തിരിക്കുകയായിരുന്നു അപ്പോള്‍....