Friday, November 9, 2007

പാത്രക്കടവിലേക്ക്.......കുറച്ചു നാള്‍ മുമ്പാണ് പാത്രകാടവ് വരെ പോയത്.പെട്ടെന്ന് ഒരവസരം വന്നു വീഴുകയായിരുന്നു.കുറച്ചു നാള്‍ എന്നു വച്ചാല്‍ പാത്രക്കടവ് ജലവൈദ്യതി പദ്ധതിയുടെ പ്രഖ്യാപനവും എതിര്‍പ്പുകളും സജീവമായ കാലം.സൈലന്റ് വാലിയുടെ പാരിസ്ഥിതിക പ്രാധാന്യവും പദ്ധതി വന്നാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും സാമൂഹിക,മാധ്യമ രംഗങ്ങളില്‍ സജീവമായ കാലം.രാവിലെ 8 മണീയോടെ ഞങ്ങല്‍ മണ്ണാര്‍കാട് എത്തുന്നു.ചായ കഴിച്ച് ഉച്ചക്കുള്ള ഭക്ഷണവും പൊതിഞ്ഞ് വാങ്ങി യാത്ര തുടങ്ങി.വീണ്ടും കുറെ നേരം വാഹനത്തില്‍.അവസാനം വഴി തീര്‍ന്നു.പതുക്കെ ഭക്ഷണവും എടുത്ത മല കയറാന്‍ ആരംഭിച്ചു.വഴികാട്ടികളായി ചില പരിസ്ഥിതി പ്രവര്‍ത്തകരും ഫോരസ്റ്റര്‍ മാരും കൂടെ ഉണ്ടായിരുന്നു.
കുറെ നേരം നടന്നപ്പോള്‍ പതുക്കെ ഇരിപ്പായി എല്ലാരും.കുറച്ചു വിശ്രമവും കാടിനെ കുറിച്ചുള്ള കഥകളുമായി കുറച്ചു നേരം.

പിന്നെയും നടപ്പു തുടങ്ങി.പതുക്കെ ഒരു മല കയറാന്‍ തുടങ്ങി.കയറിതുടങ്ങിയപ്പോളാണ് അപകടകരമാണിതെന്നു മനസിലായത്.പകുതിവഴിയിലെത്തിയപ്പോള്‍ താഴെ പത്തറുപതടി താഴെ പുഴയൊഴുകുന്നു.കുന്നുന്റെ സൈഡില്‍ പാരക്കൂട്ടത്തിന്റെ വക്കില്‍ കഷ്ടി ഒരാള്‍ക്കു പിടിച്ച് പിടിച്ച് നടന്നു പൊകാവുന്ന നടപ്പാത്.ഇടക്കു കണ്ണുകള്‍ താഴോട്ടവും.അപ്പോള്‍ നെഞ്ചിടിപ്പു കൂടും.പിന്നെ ഒരു നിമിഷം നില്‍കും.പിന്നെയും പതുക്കെ പതുക്കെ നട്ക്കും.ഓരോ ചുവടും വളരെ സൂക്ഷിച്ച്.കാലൊന്നു തെട്ടിയാല്‍ പിന്നെ പറയണ്ട..പിന്നെ പെറുക്കി കൂട്ടേണ്ടിവരും.100 മീറ്ററോളം അങനെ നടക്കണം.അതു കഴിഞ്ഞു.പിന്നെയും വിശ്രമം.എല്ലരുമൊന്നു ശരിക്കും പേടിച്ചു.

വീ‍ണ്ടും നടപ്പു തുടര്‍ന്നു.ഇനി ഇങ്ങനത്തെ വഴികള്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ വല്യ ആശ്വാസമായി എല്ലാര്‍ക്കും.കാട്ടുവഴികള്‍ക്കിടയിലൂടെ പിന്നെയും ഒരു പാടു പോകാനുണ്ടായിരുന്നു.കുടിവെള്ളം മാത്രം ഇഷ്ടം പോലെയുണ്ട്.ഇടക്കിടെയുള്ള അരുവികളില്‍ നിന്നു യഥേഷ്ടം കൈകളില്‍ കോരിക്കുടിക്കാം.
കയറി കയറി പിന്നെയും ചില അപകടം പിടിച്ച വഴികള്‍.ഇടിഞ്ഞ മണ്ണില്‍ കാളൊന്നു തെറ്റിയാല്‍ ഒരു പാടു ദൂരെ താഴെ ചെന്നെ നില്‍കാനാവുള്ളു.അതിനിടയില്‍ കുറങ്ങനും മറ്റു ചില മ്യഗ്ങ്ങളും പക്ഷികളും.
അവസാനം പാത്രക്കടവിലെത്തി.വലിയ ശബ്ദ്ത്തോടെ പാറക്കെട്ടുകള്‍ക്കിടയിലൂടെ പുഴ ഒഴുകുന്നു.പക്ഷെ ഒരു ജലവൈദ്യത പദ്ധ്തികു വേണ്ട വെള്ളമെവിടെ എന്നായിരുന്നു എല്ലാവരുടെയും സംശയം.മാത്രമല്ല അണക്കെട്ടു വന്നാല്‍ സൈലന്റ് വാലിയെന്നത് ചരിത്രപുസ്തകത്തില്‍ മാത്രമായൊതുങ്ങും.രണ്ടുമലകള്‍ക്കിറ്റയില്‍ അണക്കെട്ടു കെട്ടിപൊക്കുമ്പോല്‍ ഉണ്ടാവുന്ന രിസര്‍വോയര്‍ വിഴുങ്ങുന്നത് സൈലന്റ് വാലിയെ ആയിരിക്കും. സത്യത്തില്‍ രണ്ടു വല്യ മലകള്‍ക്കിടയിലെ ഒരിടുക്കാണി സ്ഥലം.ചുറ്റുമുള്ള മലകളുടെ മുകളിലേക്ക് കണ്ണെത്തുന്നുമില്ല.കെ എസ് സി ബി ക്കാര്‍ നടത്തിയ പരീക്ഷണങ്ങളുടെയും അടയാളപ്പെടുത്തലുകളുടെയും ബാക്കി അവിടെ കാണാമായിരുന്നു.വളരെ നിശബ്ദമായ ഉള്‍ക്കാട്.ഇവിടെ ഒരു അണക്കെട്ടും ഒരു ഉപനഗരവും ....കാടിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല.തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട ഒരു പദ്ധതി.ഒരു മല കൂടി കയറിയാല്‍ സൈലന്റ് വാലിയായെന്നു ഫോരസ്റ്റുകാര്‍ പറഞ്ഞു.
ഉച്ച ഭക്ഷണം അവിടുന്നു തന്നെ കഴിച്ചു.അപ്പോഴേക്കും മാനം കറുത്തു തുടങ്ങിയിരുന്നു.മഴ യാത്ര ദുഷ്കരമാക്കുമെന്നതിനാല്‍ ഉടനെ ഇറങ്ങിതുടങ്ങണമെന്നായി ഫോറസ്റ്റുകാര്‍.ഇടിയും തൂടങിയിരുന്നു.അങ്ങനെ തിരിച്ചിറങ്ങാന്‍ തുട്ങ്ങി.ഭാഗ്യം മഴക്കു മുമ്പെ താഴെയെത്തി.മിന്നല്‍ ശക്തമായിരുന്നു അപ്പോഴേക്കും.നനയാതെ വാഹനം വരെയെത്തി.ക്ഷീണം എല്ലാവരിലും പ്രകടമായിരുന്നു.ഇനി പതുക്കെ തിരിച്ചു പോക്ക്.......നഗരത്തിന്റെ തിരക്കുകളിലിലേക്ക്...............

2 comments:

ഏ.ആര്‍. നജീം said...

ശോ...എത്ര മനോഹരമായ സ്ഥലങ്ങളാ...
ഇതിനെ കുറിച്ചു മുന്‍പ് കേട്ടിട്ടേ ഇല്ലാട്ടോ
എന്തായാലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായിരിക്ക്ണു ട്ടോ...