Thursday, October 25, 2007

മരണ ഫോട്ടോകള്‍ --കഥ--രവി .പി .കെ

അയാള്‍ക്കതൊരു ഹോബിയായി മറിയിരിക്കൂന്നു.എപ്പോല്‍ പത്രത്തിലെ മരണകോളം വളരെ ഉത്സാഹത്തോടെ യാണു അയാള്‍ നോക്കാറുള്ളത്.ആക്യതിയും മുഖത്തെ ചുളിവും നോക്കി മരിച്ച ആളിന്റെ പ്രായവും ജീവിതചുറ്റുപാടും കണ്ടുപിടിക്കുക അയാള്‍ക്കു ആത്മസംത്യപ്തിദായകമായിരുന്നു.

ഒഴിവുസമയത്തു മരണഫോട്ടോ മുറിയില്‍ വെട്ടി മുറിയില്‍ ഒട്ടിക്കാറുണ്ട് അയാള്‍.

“അച്ചനെന്താ മറിച്ചവരോട് ഒരു കാരുണ്യവുമില്ലാതെ ഇങനെ “അച്ചന്റെ ഈ അസാധാരണപ്രവര്‍ത്തി കണ്ട് വളരെ പുച്ജത്തോടെ മകള്‍ ശകാരിക്കറുണ്ട്.

മരിച്ചവര്‍ക്കെന്തിനാ മോളെ കരുണ ?ജീവിച്ചിരിക്കുന്നവര്‍ക്കല്ലെ അതിന്റെ ആവശ്യം ?അയാള്‍ ന്യായീകരിക്കും.

പുതിയ മരണമുഖങല്‍ക്കായി തിരഞുകൊണ്ടാണ് അയാളുടെ ഓരോ ദിനവും ആരംഭിക്കുന്നത്.
എന്നും പത്രം ആദ്യം വായിക്കുന്നത് അയളായിരുന്നെങ്കിലും അന്നു മകളാണു ആദ്യം വായിച്ചത്.മരണകോളമെങിലും തനിക്കു തരുവാന്‍ അപേക്ഷിച്ചെങ്കിലും മകള്‍ കേട്ട ഭാവം നടിച്ചില്ല.പക്ഷെ പെട്ടെന്നയാള്‍ക്കു ദേഷ്യത്തേക്കാള്‍ അത്ഭുതമാണു തോനിയത്.മരണകോളങല്‍ നോക്കുന്നതിനു തന്നെ വിമര്‍ശിച്ചവള്‍ ഇന്നു അതില്‍ തന്നെ കണ്ണും നട്ടിരിക്കുന്നു.പെട്ടെന്നവള്‍ മേശയില്‍ നിന്നും കത്രികയെടുത്ത് മരണഫോട്ടോ വെട്ടാന്‍ തുടങി.വെട്ടിയെടുത്ത ഫോട്ടോ മുറിയുടെ ചുമരില്‍ പതിച്ചു.ജിജ്ഞാസ മൂലം അയാല്‍ അതിലേക്കു നോക്കി.അപ്പോള്‍ അയാളുടെ ജിജ്ഞാസ പരിഭ്രാന്തിയായി മാറി.
“എന്റെ ഫോട്ടോ എന്തിനാ ഒട്ടിച്ചതു ?” അയാള്‍ അലറി.അവള്‍ കേട്ട ഭാവം നടിച്ചില്ല.ദേഷ്യം ജ്വലിച്ച അയാള്‍ അവളുടെ ചെകിട്ടത്തഞടിച്ചു.അത്ഭുതം അയാളടിക്കുന്ന അടിയൊന്നും അവളിലേല്‍കുന്നില്ല...

പതുക്കെ അയാല്‍ സ്വന്തം കാലുകളിലേക്കു നോക്കി......അവ നിലത്തുമുട്ടുന്നുണ്ടായിരുന്നില്ല.........

4 comments:

ആഷ | Asha said...

വളരെ നന്നായിരിക്കുന്നു ഈ കുഞ്ഞുകഥ
രവി പി കെ യ്ക്ക് അഭിനന്ദനങ്ങള്‍.

മലബാറി said...

ആഷ....
നന്ദി..
പിന്നെ ഇവിടെ ആര്‍ക്കും കഥകള്‍ പ്രസിദ്ധീകരിക്കാം.
ശീലമുണ്ടെങ്കില്‍ അയച്ചുതരിക

സാജന്‍| SAJAN said...

കഥ നന്നായി, അക്ഷരപ്പിശാചിനെ ഓടിച്ചാല്‍ കൂടുതല്‍ നന്നാവും:)

അഞ്ചല്‍ക്കാരന്‍ said...

കൊള്ളാം.