Tuesday, October 23, 2007

വയല്‍ കൊക്കിനു വേണ്ടി ഒരു പ്രാര്‍തഥന..

എല്ലാവരും എന്നെ മറക്കുന്നതിനു മുന്‍പു എനിക്കൊരു രാത്രിയെ തരുമോ?കനേറ്റിയുടെ പ്രണയത്തിലെ നക്ഷത്രം നഷ്ടപ്പെട്ട പെണ്‍കുട്ടി ഇങനെ ദുഖിച്ചുവോ എന്നറിയില്ല.അവളെ വായിക്കുംബോള്‍ ഹ്യദയത്തിന്റെ കണ്ണുകളിലൂടെ ഒഴുകിയ കാലം ഒരു പ്രാര്‍തനയായി മാറുന്നു.മരുഭൂമിക്കടിയില്‍ പലരുടേയും ഗാനങള്‍‍ക്കൊപ്പം അവളുടെ ഏകാന്തതയുമുണ്ട്.സ്വപ്നത്തിന്റെ വഴിയും മരവുമുണ്ട്.വിവാഹത്തിന്റെ അശ്ലീല ലിപികളുപയോഗിച്ചു പ്രനയത്തെ രേഖപ്പെടുത്താന്‍ ആവില്ല എന്നവളറിയുന്നുണ്ടാവുമോ ???

രാത്രി നിന്നെ സ്നേഹിക്കുന്ന ആരുടേയോ ആത്മകഥയാണെന്നു ഓരോ വ്യക്തിയും വിശ്വസിക്കുന്നു.അങനെ നിര്‍വചിക്കുംബൊള്‍ തണുത്തുമരിക്കുന്ന കലാപകാരികളിലൊരുവണു മേലങ്കി സമ്മാനിക്കുന്ന പ്രണയം ഇന്നുമുണ്ടാവാം.അതെ ബ്രൂസ് ചാറ്റ്വിന്‍ ,എല്ലാവരും കാതോര്‍ക്കുന്നതിനു മുന്‍പെ പക്ഷികല്‍ ഗാനമവസാനിപ്പിച്ചിരിക്കുന്നു.തിരിച്ചുവരുന്നവരുടെ വിലാപങള്‍ക്കു മുന്‍പെ അവള്‍ യാത്ര ആരംഭിച്ചിരിക്കുന്നു.

ജപ്പാനിലെ ഏതോ ഗ്രാമത്തില്‍ അഗ്നിപര്‍വതസ്ഫോടനങളുടെ ഒടുവില്‍ ബാക്കിയായ യുവാവു ഇങനെ എഴുതി...അഗ്നിപര്‍വതങളെക്കാള്‍ അപകടകാരികളാണു സ്നേഹത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍.കാരണം അവ എന്നെ അനശ്വരമാക്കുമോ എന്നു ഞാന്‍ ഭയക്കുന്നു.

എത്ര ക്രൂരമായ പ്രതിബദ്ധത!!..

ആയിരം വര്‍ഷങള്‍ക്കു ശേഷവും ഇതേ വയല്‍കൊക്ക് ഇവിടെയുണ്ടാവണമെന്ന പ്രാര്‍ത്ഥനയാണു പ്രണയം.അരുന്ധതി റോയിയുടെ നോവലിലെ അവസാനത്തെ വാക്ക് “നാളെ “ എന്നായത് അതു കൊണ്ടാവാം...........

No comments: