Friday, October 26, 2007

മറവി -- കഥ --അബൂബക്കര്‍ കാപ്പാട്

റവി പ്രൊഫെസ്സര്‍മാറുടെ കൂടപ്പിറപ്പാണല്ലോ .പ്രൊഫസര്‍ വാര്യരും പ്രൊഫസര്‍ നമ്പ്യാരുമാകട്ടെ ലക്ഷണമൊത്ത മറവിക്കാര്‍.

ബസ്സിനായുള്ള കാത്തിരിപ്പിന്റെ വൈരസ്യമകറ്റാന്‍ വെണ്ടി മാത്രമാണ് അവര്‍ തൊട്ടടുത്ത ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയത്.ചായകുടിയുടെ അന്ത്യത്തില്‍ വാര്യരുടെ കയ്യില്‍ ബില്ലു വന്നപ്പോള്‍ അയാള്‍ അതുമായി കാഷ്യറുടെ മേശക്കരികിലേക്കു നീങി.കാഷ്യര്‍ അല്പം തിരക്കിലായിരുന്നു.വാര്യര്‍ ഒരു പത്തു രൂപാ നോടെടുത്ത് മേശപ്പുറത്ത് വച്ചു ,കാഷ്യറുടെ ശ്രദ്ധ തന്നിലേക്കു വരുന്നതും കാത്ത് നിന്നു.അതിനിടയില്‍ അയാളുടെ നാട്ടിലേക്കുള്ള ഒരേയൊരു ബസ് സ്റ്റോപ്പില്‍ വന്നു നിന്നു.ബസ്സ് പിടിക്കാനുള്ള വെപ്രാളത്തില്‍ അയാള്‍ സര്‍വതും മറന്നു പുറത്തേക്കോടി.ഓട്ടത്തിനിടയില്‍ മേശപ്പുറത്തു വച്ചിരുന്ന നോട്ട് വിരലുകള്‍കിടയില്‍ കുരുങിയതും നേരെ തന്റെ പോക്കറ്റിലേക്കൂളിയിട്ടതും അയാള്‍ അറിഞില്ല.

പ്രൊഫസര്‍ നമ്പ്യാര്‍ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും വാര്യര്‍ നോട്ടെടുത്ത് കീശയിലാക്കുന്നത് അയാളുടെ ഓര്‍മയില്‍ പതിഞില്ല.എന്നാല്‍ കാഷ്യറുടെ കയ്യില്‍ നിന്നും ആ പത്തു രൂപയുടെ ബാക്കി വാങാനയാള്‍ മറന്നില്ല.

No comments: