Tuesday, April 1, 2008

അന്ത്രുക്കാക്കയുടെ കച്ചവടം-കഥ-ടി.എം.ശ്രീജിത്ത്

അന്ത്രുക്കാക്കക്ക് പശുക്കച്ചവടമാണ് പണി.നോട്ടക്കുറവുകൊണ്ട് എല്ലും തോലുമായിപ്പോയ ചാവാലി പശുക്കളെ ചുളുവിലക്ക് കച്ചവടമാക്കും.എന്നിട്ട് നന്നായി പുല്ലും വെള്ളവുമൊക്കെ കൊടുത്ത് ഉഷാറാക്കിയെടുത്ത ശേഷം ഇരട്ടിവിലക്ക് മറിച്ചു വില്‍കും.ഇതാണ് മൂപ്പരുടെ കച്ചവട രീതി.
പശുക്കച്ചവടത്തിലൂടെ കിട്ടുന്ന ലാഭമെല്ലാം ഏകമകള്‍ സുബൈദയുടെ കല്ല്യാണത്തിനു വേണ്ടി നീക്കിവച്ചു അന്ത്രുക്കാക്ക.
ഒടുവില്‍ ആറ്റുനോറ്റിരുന്ന കല്ല്യാണം വന്നെത്തി.ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു.മകളെ വരന്‍ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്ന സമയമായപ്പോള്‍ അന്ത്രുക്കാക്ക വികാരാധീനനായി മകളുടെ പുറത്ത് ഒരു തട്ടുതട്ടിക്കൊണ്ട് പുതിയാപ്ലയോട് പറഞ്ഞു.

“ഇനി ഇവളെ ഇജ്ജ് കൊണ്ട്വോയ് പോറ്റിക്കോ...നല്ലോണം തിന്നാനും കുടിക്കാനുമൊക്കെ കൊടുത്താല്‍ ഓളങ്ങ് ഉഷാറാവും”

No comments: