Monday, March 31, 2008

ചരമക്കുറിപ്പ് -- കഥ--തറയില്‍ സജീഷ് കുമാര്‍

വയസ്സ് -89
പേര് -കുഞ്ഞുക്കുട്ടിയമ്മ....
എഴുതിക്കഴിയുന്നതിനു മുന്‍പ് ചോദ്യം വന്നു.
അല്ല ഇത് ദഹിപ്പിക്കാന്‍ കൊണ്ടുവന്നതല്ലേ-പഞ്ചായത്തില്‍ രേഖപ്പെടുത്തെണ്ടതാണ്..
ശ്മശാന രജിസ്റ്റര്‍ പിടിച്ചുകൊണ്ട് ശവം തീനീ പറഞ്ഞു-
ഉള്ളറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞ വാക്ക് ഞാന്‍ വീണ്ടും ഓര്‍ക്കുന്നു.
ഈ മണം ഇല്ലെങ്കില്‍ ....എനിക്കുറക്കമില്ല.

ഇനി എന്തെഴുതും-വിലാസം-ബന്ധം-മകന്‍-അച്ഛന്റെ പേര് -ഇല്ല.
മുന്നൂറ് രൂപയടച്ച് എന്നെ തല്‍ക്കാലം സഹായിക്കാന്‍ പറ്റുമോ-
ചകിരിയടുക്കിവച്ച് എന്റെ കുഞ്ഞുക്കുട്ടിയമ്മയെ ശവം തീനിയെ സാക്ഷി നിര്‍ത്തി ഞാന്‍ എടുത്തുവച്ചു.അടുക്കിയ ചകിരികള്‍ക്കിടയില്‍ നിന്ന് കുഞ്ഞുക്കുട്ടിയമ്മയുടെ കൈ ഉയര്‍ന്നുവോ?
അനുഗ്രഹമോ അതോ-പതിവു ചായയുടെ രുചിയറിഞ്ഞ സമാപ്തിയോ?
ശവംതിനി ആ കൈകളും ചകിരിക്കടിയിലാക്കി.പിന്നീട് ഭൂമിമാതാവിന്റെ ചേല കൊണ്ട് മെഴുകുവാന്‍ എന്നെയും ക്ഷണിച്ചു.
ആ മണ്‍കൂനയില്‍ മൂന്ന് ഗര്‍ത്തങ്ങള്‍ എന്നെ കൊണ്ട് തീര്‍പ്പിച്ചു.

-ഇനി-
ചന്ദനക്കൊമ്പുകൊണ്ട് -89ന്റെ യൌവ്വനവുമായി നീങ്ങുന്ന എന്റെ കുഞ്ഞുക്കുട്ടിയമ്മക്ക് ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് ഉള്ളറിഞ്ഞ് ,മനസ്സറിഞ്ഞ് മകനേ എന്ന് വിളിക്കുമെന്ന് ഓര്‍ത്ത് ഈ ശവം തീനികള്‍ക്കായി-
ഒരു നല്ല മണം കൂടി ഒരുക്കുന്നു.

2 comments:

rathisukam said...

ഇനി എന്തെഴുതും-വിലാസം-ബന്ധം-മകന്‍-അച്ഛന്റെ പേര് -ഇല്ല.
മുന്നൂറ് രൂപയടച്ച് എന്നെ തല്‍ക്കാലം സഹായിക്കാന്‍ പറ്റുമോ-
ചകിരിയടുക്കിവച്ച് എന്റെ കുഞ്ഞുക്കുട്ടിയമ്മയെ ശവം തീനിയെ സാക്ഷി നിര്‍ത്തി ഞാന്‍ എടുത്തുവച്ചു.അടുക്കിയ ചകിരികള്‍ക്കിടയില്‍ നിന്ന് കുഞ്ഞുക്കുട്ടിയമ്മയുടെ കൈ ഉയര്‍ന്നുവോ?
അനുഗ്രഹമോ അതോ-പതിവു ചായയുടെ രുചിയറിഞ്ഞ സമാപ്തിയോ?
ശവംതിനി ആ കൈകളും ചകിരിക്കടിയിലാക്കി.പിന്നീട് ഭൂമിമാതാവിന്റെ ചേല കൊണ്ട് മെഴുകുവാന്‍ എന്നെയും ക്ഷണിച്ചു.
ആ മണ്‍കൂനയില്‍ മൂന്ന് ഗര്‍ത്തങ്ങള്‍ എന്നെ കൊണ്ട് തീര്‍പ്പിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചരമക്കുറിപ്പ് കൊള്ളാം