ശ്രീ എം.കെ .ഹരികുമാര്‍ എഴുതുന്ന അക്ഷരജാലകം എന്ന ബ്ലോഗിലെ ഭാഷയും വിമര്‍ശനവും ഒപ്പം അതിനു വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളും ഒരു രസത്തിനു ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ടായിരുന്നു.തുടങ്ങുന്നതിനു മുന്‍പേ തന്നെ ഏകദേശം എല്ലാ ബ്ലോഗുകളിലും കമന്റായി തന്റെ ആഗമനം അറിയിച്ചിരുന്നു ഹരികുമാര്‍ .
വന്ന കമന്റുപരസ്യം
aksharajaalakam.blogspot.com said...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം. ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും. എം.കെ.ഹരികുമാര്‍
വായന പതിവല്ലാത്തതിനാല്‍ ഹരികുമാറും അക്ഷരജാലകവും ഒരു പംക്തി എന്ന നിലയില്‍ അറിയാമെന്നതിനപ്പുറം പരിചിതമായിരുന്നില്ല എനിക്ക്.
പരുഷമായ ഭാഷയാണ് വിമര്ശകന് എന്ന നിലയില്‍ ഹരികുമാര്‍ സ്വീകരിച്ചിരുന്നത്. അതിനെ തെറ്റുപറയുന്നില്ല.എന്നാല്‍ വിമര്ശകന് എന്നാല്‍ വിമര്ശിക്കുന്നവന് എന്നു മാത്രമല്ല വിമര്ശനങ്ങള്ക്കതിതന് എന്നും അര്‍ത്ഥം ആയോ എന്ന സംശയം വരുത്തുന്ന രീതിയിലായി തുടര്‍ന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.ഒരു പാടു മുന്‍ വിധികളോടെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നാണ് തോന്നുന്നത്.അദ്ദേഹം വിവാദങ്ങളുണ്ടാക്കി ബൂലോഗത്ത് സ്ഥാനം പിടിക്കാനുള്ള ശ്രമമാണന്നു തോന്നുന്നു. കലാകൌമുദിയില് ഒരു പംക്തി ഇത്ര കാലമായി എഴുതുന്ന ഒരാള്‍ ഈ രീതിയില്‍ ഭാഷ ഉപയോഗിക്കുന്നതെന്തിനാണ്?അല്ലാതെ തന്നെ ,പ്രതിഭാധനനാണെങ്കില് തീര്‍ച്ചയായും ബൂലോഗം അദ്ദേഹത്തെ അംഗീകരിക്കുമല്ലോ??
ഇന്ന് അക്ഷരജാലകം “വഴക്കു ജാലക“മായോ എന്നാണ് എന്റെ സംശയം.വിമര്‍ശകനും എഴുത്തുകാരനുംവായനകാരനും അപ്പുറം വ്യക്തിപരമായ രീതിയിലേക്ക് അതു മാറികൊണ്ടിരിക്കുന്നു.ആര്‍ക്കും ഒരു ഗുണവുമുണ്ടാകാത്ത ഒരു പരസ്പര ചീത്തവിളി. ഇതു നമുക്കു നിര്‍ത്തിക്കൂടേ ..?വെറുതേ കൈകള്‍ കൊട്ടിയൊച്ചയുണ്ടാക്കുന്നതെന്തിനാ ഇവിടെ?ഹരികുമാറിന്റെ ഭാഷയില്‍ അങ്ങേര് എഴുതട്ടെ..നമുക്കു മിണ്ടാതിരിക്കാം....ആരും തിരിച്ചു മിണ്ടാതാവുമ്പോള്‍ പതുക്കെ നിശബ്ദതയായേക്കും..........
കണ്ടതെഴുതുന്നുവെന്നുമാത്രം.അതിനപ്പുറം പക്ഷങ്ങളില്ല.നിഴല്‍ യുദ്ധങ്ങളില്‍ കാര്യമില്ലല്ലോ...?
Subscribe to:
Post Comments (Atom)
3 comments:
അഴുക്കു ജാലകം
ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ് വസതിയിലേക്ക് വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com
(നിര)ക്ഷര ജാലകത്തില്‍ മാഷിന്റെ കമന്റു കണ്ടാണ് ഇങ്ങോട്ട് വന്നത്. മാഷ് എഴുതിയതത്രയും വാസ്തവം. ഞാനും മാഷിന്റെ അഭിപ്രായത്തോടെയാണ് ഹരികുമാരന്റെ ബ്ലോഗില്‍ പോയി നോക്കിയത്. അങ്ങോര് കൌമുദിയിലെഴുതണ സാധനങ്ങള്‍ (കൃഷ്ണന് നായര്‍ സാറിനെ അന്ധമായി അനുകരിക്കുന്നതിനപ്പുറം) തികച്ചും അര്‍ത്ഥരഹിതമായ കസര്ത്തായേ എനിക്കു തോന്നീട്ടുള്ളൂ. അതോണ്ടാണ് മൂപ്പര് ബ്ലോഗിലെഴുതണ സാധനങ്ങളെങ്ങനെയുണ്ട് എന്ന് വായിക്ക്കാന്‍ പോയത്. അവറ്റയാകട്ടെ അതിനേക്കാള്‍ കഷ്ടവും. ഈ ട്രാഷ് മുഴുവനും എഴുതിവച്ചോണ്ടിരുന്നു വമ്പു പറയണ കണ്ടപ്പം തോന്നി അയാളെ ഒന്നു വലിച്ചുകീറണമെന്ന്.
ഇപ്പം വന്നു വന്ന് അതൊരു തമാശ ബ്ലോഗായി മാറിയിരിക്കുന്നു. ഞാനവിടെ എഴുതിയതു പോലെ, ബൂലോകര്‍ക്കെല്ലാം വന്നിരുന്നു “കടവിറങ്ങാ”നൊരു പൊതു കുളം.
അത്ര തന്നേയുള്ളൂ !
(ഒരു കുമ്പസാരം: എന്റെ ഈ പ്രൊഫൈല്‍ വ്യാജമാണ്. പക്ഷേ ഹരികുമാരണുമായി ചില ബൂലോകര്ക്കുണ്ടെന്നു പറയുന്ന ഒരു വ്യക്തിപരിചയമോ വിദ്വേഷമോ ഇല്ലെന്ന് ആത്മാര്‍ത്ഥമായും പറയാം.)
Post a Comment