
ഇന്ത്യയിലേക്ക് അഭയാര്‍ത്ഥിയായി വന്ന തസ്ലീമ നസ്രീന ഇന്നു ഇന്ത്യന്‍ മത മൌലിക വാദികളില്‍ നിന്ന് ഒളിച്ചോടെണ്ട ഗതികേടിലെത്തിയിരിക്കുന്നു.വിവാദപരമായ പുസ്തകം എഴുതി എന്ന പേരില്‍ തന്റെ മാത്യരാജ്യമായ ബംഗ്ലാദേശില്‍ ജീവിക്കാന്‍ വയ്യാതായപ്പോഴാണ് അവര്‍ അഭയാര്‍ത്ഥിയായി ഇന്ത്യയിലേക്ക് വന്നത്.കുറച്ചു കാലമായി ബംഗാളിലായിരുന്നു താമസം.എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അവരെ വീണ്ടും ഒരു നാടുകടത്തലിന്റെ രീതികളിലേക്കു എത്തിച്ചിരിക്കുന്നു.

ആവിഷ്കാര സ്വാതന്ത്രത്തിനു എന്നും പിന്തുണക്കുന്നവരാണ് ഞങ്ങള്‍ എന്നാണ് എന്നു ഇടതുപക്ഷപുരോഗമനക്കാരുടെ അവകാശവാദങ്ങള്‍.എന്നാല്‍ ഇന്ന് ഇടതുപക്ഷത്തിന്റെ കോട്ടയായ ബംഗാളില്‍ നിന്നു തന്നെ അവരോട് മാറിപ്പൊകാന് അവിടത്തെ സര്‍ക്കര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.ബംഗാള്‍ സി.പി.എം സെക്രട്ടറി തന്നെ തസ്ലീമയോട് രാജ്യം വിടണമെന്നാവശ്യപ്പെടുംവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.
ബംഗാളില്‍ നിന്നും രാജസ്ഥാനിലേക്കും അവിടുന്നു പിന്നെ ദല്‍ഹിയിലെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്കും അവരെ മാറ്റിയിരിക്കുന്നു ഇപ്പോള്‍.ആവിഷ്കാരസ്വാതന്ത്രം പോയിട്ട് സഞ്ചാരസ്വാതന്ത്രം വരെ നിഷേധിക്കപ്പെട്ട നിലയിലാണിന്നവര്.ഇന്ത്യന്‍ സാഹിത്യ സാമൂഹിക രംഗത്ത് ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ ഉയരുന്നുണ്ട്.നമുക്കും അവയ്ക്ക് പിന്തുണ പ്രഖ്യാപിക്കാം..
1 comment:
ONLY BECOZ POOR TASLIMA WROTE ABOUT THE TRUE COLOURS OF ISLAM..............
POOR SHE.............
Post a Comment