.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
ഏകദേശം ഒരു വര്‍ഷമാകുന്നു അവസാനം ഊട്ടിയില്‍ പോയിട്ട്.കഴിഞ്ഞ പുതുവത്സരം ആഘോഷിച്ചത് അവിടെയായിരുന്നു.ഇനിയിപ്പോള്‍ എഴുതുന്നതില്‍ എന്തു പുതുമ എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.പിന്നെ കരുതി ഇപ്പോളെങ്കിലും എഴുതാന്‍ ഒരു സ്ഥലം കിട്ടിയല്ലൊ എന്ന്.മൊബൈല്‍ ക്യാമറയുടെ മെമ്മറി കാര്‍ഡും പിന്നെ അത് കോപ്പി ചെയ്തിടുന്ന സിഡിയുമായിരുന്നു ഇതുവരെ ഓര്‍മപുസ്തകത്തിന്റെ താളുകള്‍.ഇനിയിത് ഇവിടെയും കുറിച്ചിടാമല്ലൊ....
.jpg)
.jpg)
പരിപാടികള്‍ തുടങ്ങി.ഡാന്‍സും പാട്ടുമായി അങ്ങനെ ആഘോഷം തുടങ്ങിയിരുന്നു.സമ്യദ്ധമായ ഡിന്നറും..എന്തായാലും ആ രാത്രി ജീവിതത്തിലെ ഒരു നല്ല ദിവസമായി.രാത്രി ഒരു മണിയോടെ റൂമിലേക്കു മടങ്ങി.
രാവേറെ വൈകിയുള്ള ആഘോഷവും ക്ഷീണവും രാവിലെ ഉണരാന്‍ ഒത്തിരി വൈകി.ഉച്ചക്കുള്ള കോയമ്പത്തൂര്‍ ലോക്കലില്‍ കയറി കോയമ്പത്തൂരിലെത്തി.നല്ല പച്ചരിച്ചൊറിന്റെ രുചി കുറെ കാലത്തിനിടയിലറിഞ്ഞു.രസവും സാമ്പറും തൈരുമെല്ലാം കൂട്ടി വിഭവസമ്യദ്ധമായി ഒരുച്ചയൂണ്.അതിനു ശേഷം പതുക്കെ ഗാന്ധിപുരം ബസ്റ്റാന്റിലേക്ക്.അവിടെ ചെന്നപ്പോളാനറിഞ്ഞത് നേരിട്ട് ഊട്ടി ബസ്സില്ലെന്ന്.മണ്ണിടിച്ചില്‍ കാരണം ബസ്സ് മാറിക്കയറി വേണം പോകാന്‍.
നല്ല തിരക്ക്.വരിയില്‍ നില്‍കുകയല്ലാതെ ബസ്സൊന്നും വരുന്നത് കണ്ടില്ല.അവസാനം ഒരു ബസ്സ് വന്നു.അതില്‍ കയറാമെന്ന മോഹം വെറുതെയായി.വീണ്ടും വരി.അവസാനം അടുത്ത ബസ്സിന്റെ ലാസ്റ്റ് സീറ്റുകളില്‍ സ്ഥലം പിടിച്ചു.കുല കുലയായുള്ള മുന്തിരികളുമായി കച്ചവടക്കാര്‍ ഓടിയെത്തി.കുറച്ചു മുന്തിരി വാങ്ങി.കഴുകിയേ തിന്നവൂ എന്നു പണ്ടു പഠിച്ചതെല്ലാം വെറുതേ..എല്ലാവരും തീറ്റ് തുടങി.തമിഴന്മാര്‍ക്കൊരു പ്രത്യേകതയുണ്ട് ,സംസാരം അല്പം ഉറക്കെയാവും.അങ്ങനെ മുഴങ്ങുന്ന ശബ്ദവുമായി ഞങ്ങളുടെ കോത്തഗിരി ബസ്സ് യാത്ര തുടങ്ങി.
പഴയ ബസ്സാണ് ,പലപ്പോഴും കയറ്റങ്ങളില്‍ അതിന്റെ പ്രായധിക്യം നമ്മെ അതോര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.അവസാനം കോത്തഗിരിയിലെത്തി.അവിടുന്നു ഊട്ടിക്കുള്ള ബസ്സു കിട്ടി.പതിവുപോലെ അവസാന സീറ്റുകളില്‍ നിരന്നിരുന്നു എല്ലാരും.രാത്രിയാവുന്നു.തണുപ്പടിക്കാന്‍ തൂടങ്ങി.വാതിലില്ലാത്ത ബസ്സായിരുന്നു.നല്ല തണുപ്പടിച്കു കയറാന്‍ തുടങി.അവസാനം ഊട്ടിയിലെത്തി.
തണുപ്പതിന്റെ പാരമ്യത്തിലെത്തിയെന്നു തോന്നുന്നു.ആദ്യം എല്ല്ലാവരും അന്വേഷിച്ചത് പട്ടക്കടയാണ്.അതു തപ്പിയെടുത്ത് ആവശ്യമുള്ളതെല്ലാം ബാഗില്‍ നിറച്ചു.തണുപ്പാണെങ്കില്‍ അസഹനീയമായി തുടങ്ങി.പിന്നീട് കോട്ടെജുകാരനെ വിളിച്ചു സ്ഥലം ചോദിച്ചു.അവന്‍ പറഞ്ഞ സ്ഥലത്തേക്കൂള്ള ബസ്സില്‍ കയറി.കഷ്ടി 2 കിലൊമീറ്റര്‍ മാത്രം.സ്ഥലമെത്തി.തികച്ചും വിജനമായ ഒരു റോഡ്.ഒരു ടീ എസ്റ്റേറ്റിന്റെ ഓരത്തുകൂടി ഞങ്ങല്‍ നടന്നു കോട്ടേജിന്റെ മുമ്പില്‍ എത്തി.രാത്രിയാണെങ്കിലും രസകരമായ ഒരു സ്ഥലം.നിരവധി കോട്ടെജുകള്‍ നിരന്നു നില്‍കുന്നു.
പലതിലും ആല്‍ക്കാരില്ല.മാനേജരോറ്റു ചോദിച്ചപ്പോള്‍ പറഞ്ഞു തണുപ്പു വളരെ കൂടുതലായതിനാല്‍ ആള്‍കാര്‍ കുറവാണേന്ന്.സീസണിലെ ഏറ്റവും കൂടിയ തണുപ്പാണിപ്പോഴെന്നു പറഞ്ഞു.രാതി മൈനസ് ഡിഗ്രിയാണ് എന്ന്.തണുപ്പു കൂടിയതോടെ എല്ലാവരുടെയും ക്ഷീനമെല്ലാം പോയിരുന്നു.എല്ലാവരും ഫ്രെഷ് ആയി .അതിനിടയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷനം വന്നു.അപ്പോഴെക്കും എല്ലാവരും ഗ്ലാസുകള്‍ നിരത്തിയിരുന്നു.കള്ളുകുടിയും കഥ പറച്ചിലും ഭക്ഷണം കഴിപ്പുമായി രാത്രി വൈകാന്‍ തുടങി.പെട്ടെന്നാണ് കൂട്ടത്തിലെ ഒരാള്‍ക്ക് തണുപ്പു സഹിക്കാന്‍ വയ്യാതെ വിറവല്‍ തുടങ്ങിയത്.കമ്പിളിപിതപ്പുകള്‍ പോരാതെ വന്നു.അവന്റെ വിറവ്ലും കൂടിവന്നു.അവസാനം കോട്ടേജ മാനേജര്‍ പറഞ്ഞു ആശുപത്രിയില്‍ പോകമെന്ന്.അങ്ങണെ ആ മുടിഞ്ഞ തണുപ്പില്‍ ഒരു കാറില്‍ ഞങ്ങള്‍ നാലു പേര്‍ ആശുപത്രിയിലേക്ക്.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ കിടക്കട്ടെ നാളെ രാവിലെ പോകാമെന്നു പറഞ്ഞു.കുത്തിവയ്പും മരുന്നുകളുമായി അവന്‍ ഉറക്ക്ങ്ങാന്‍ തുടങ്ങി.ഡോക്ടര്‍ പറഞ്ഞത് മൈനസ് 7 ആണ് അപ്പൊള്‍ ഊഷ്മാവ് എന്നാണ്. ( വിശ്വാസം വരുന്നില്ല ,ഇത്രയും താഴുമോ ഊട്ടിയില്‍ ?)എന്തായാലും ഊട്ടിയിലെ ഹൊസ്പിറ്റലിലായി ആ രാത്രി.കുടിച്ച കള്ളെല്ലാം പാഴായിപോയി.രാവിലെ ഡിസ്ചാര്‍ജ് ചെയ്തു.തിരിച്ചു കോട്ടെജിലെക്ക്.ഹോ...ഹോസ്പിറ്റല്‍ ബില്ലണ് കഠിനം...ആയിരം രൂപ.....
രാവിലെ എല്ലാവരും ഫ്രെഷ് ആയി ...ആദ്യ പരിപാടി ഷൂട്ടിംഗ് പോയിന്റ്റ് കാണാന്‍..കാറില്‍ യാത്ര തുടങ്ങി.പോണ വഴിയില്‍ ഒരു വല്യ തടാകവും പൈന്‍ മരകാടുകളും..അവിടെയിറങ്ങി..കുതിരസവാരിക്കാര്‍ ഒരിടത്ത്.റോഡില്‍ നിന്നും കുത്തനെ ശകലം ഇറങ്ങിയാലെ തടാകക്കരയിലെത്തുള്ളു..ഇറങ്ങാന്‍ സുഖം..പക്ഷെ തിരിച്ചു കയറ്റം.........
വീണ്ടും യാത്ര തന്നെ...കുറച്ചു കൂടെ ചെന്നപ്പോള്‍ വഴിയില്‍ കണ്ടവരോട് ചോദിച്ചു..ഉത്തരം വളരെ സിമ്പിള്‍...’അയ്യാ...കൊഞ്ചം കൂടി’.........
പിന്നെയും പോവും ഒത്തിരി...അതിനിടയില്‍ പറ്യേണ്ട ഒരു കാര്യം കൂടി..റോഡിന്റെ...പൈന്‍ മരക്കാടുകള്‍ക്കിടയില്‍ ഒരു വഴിത്താര..അങ്ങിങ്ങായി ചില കറുത്ത പാടുകള്‍..പണ്ടെപ്പഴോ ടാര്‍ ചെയ്തതിന്റേതാണെന്നു തോന്നുന്നു......പിന്നെ വീണ്ടും ആരോടെങ്കിലും ചോദിക്കും അപ്പോഴും അതേ മറുപടി “അയ്യാ..കൊഞ്ചം കൂടി”....അവസാനം സ്ഥലത്തെത്തി.....
കുറേ മലനിരകള്‍...പുല്‍മേടുകള്‍....മലഞ്ചേരിവുകള്‍....രസകരമായ സ്ഥലം.....ദക്ഷിണേന്ത്യയിലെ പല സിനിമാഗാനങളും ഇവിടെ ഷൂട്ട് ചെയ്താതാണെന്നാരോ പറഞ്ഞു.കുറെ നേരം അവിടെ ഓടിനടന്നു എല്ലാവരും കൂടി .മഞ്ഞിന്റെ ആധിക്യം കൊണ്ടു പുല്ലുകള്‍ എല്ലാം കരിഞ്ഞിരുന്നു....
പതുക്കെ തിരിച്ചു പോന്നു.ഇനി ബൊട്ടണിക്കല്‍ ഗാര്‍ഡനിലേക്ക്......സുന്ദരമായ പൂന്തോട്ടവും അവയ്കിടയിലൂടെ നടന്നു പോവുന്ന അതിസുന്ദരികളായ യുവതികളും......കണ്ണുകള്‍ക് എവിടെ നോക്കുമെന്ന കണ്‍ഫ്യൂഷന്‍.......ഇങനെ മൊത്തം കറങ്ങി നടന്നു......ഹൊ...പഞ്ചാരക്കൂനയില്‍ വീണ എറുമ്പിനെ പോലെ.........
രാതിയാവുന്നവരെ അവിടെ കറങ്ങി നടന്നു.പിന്നെ കുറച്ചു ഷോപ്പിംഗ്...പിന്നെ തിരിച്ചു റൂമിലേക്ക്.അതിവു പരിപാടികള്‍ക്കു ശേഷം കമ്പിളി പുതപ്പില്‍ മൂടി പതുക്കെ പുറത്തിറങ്ങി...തണുപ്പാസ്വദിക്കാന്‍.അനുഭവങ്ങള്‍ വരികളിലാക്കാന്‍ വയ്യ ഇവിടെ.....
രാത്രി വൈകി ഉറങ്ങി.
പിറ്റേന്നു രാവിലെ എണീറ്റ് തടാകത്തിലേക്കായി യാത്ര.കറങ്ങിനറ്റപ്പു തന്നെ.കുറച്ചു ഷോപ്പിംഗും.നേരം
വെളുത്തിട്ടും വെയില്‍ വന്നിട്ടും തണുപ്പിനു ഒരു മാറ്റവുമില്ല.അവസാനം തിരിച്ചു കോട്ടേജിലെക്ക്.
.jpg)
.jpg)
എല്ലാം പായ്ക് ചെയ്തു ഉച്കയോടെ പുറത്തിറങ്ങി.ഊട്ടി--കോത്തഗിരി--കോയമ്പത്തൂര്‍....വീണ്ടും ചില ഷോപ്പിംഗ്...തുടര്‍ന്ന് പാലക്കടെക്ക്.....അവിടുന്ന് കോഴിക്കോട്ടിന്.....ഒരു യാത്രയും കൂടെ എവിടെ സമാപിക്കുന്നു....അടുത്തതിനുള്ള ആശയങ്ങളുമായി.......
ഒരു കാര്യം.....ഊട്ടിയില്‍ പോകുന്നവര്‍ക്ക് വേണമെങ്കില്‍ പറഞ്ഞ കോട്ടേജുകള്‍ ലഭ്യമാണ്.വലിയ വാടകയൊന്നുമില്ലാതെതന്നെ.....ശാന്തവും സുരക്ഷിതവുമാണിവിടെ
( പടം ചേര്‍ത്തിട്ടുണ്ട്)........തിരക്കുകളില്‍ നിന്നും സ്വല്പം അകന്ന് ഒരു മലയാളി വാസം...
1 comment:
ശൊ, ശരിക്കും ഊട്ടിയില്‍ പോയ പോലെ തോന്നിട്ടോ, മനോഹര ചിത്രങ്ങള്‍
Post a Comment