Tuesday, April 15, 2008

പരിചയം പലവിധം--കഥ--ഇന്ദുലേഖ

നഗരത്തിലെ രണ്ടു വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ ജോലിക്കെത്തിയ രണ്ടു പേര്‍ ഒരു പാര്‍ക്കില്‍ വൈകുന്നേരം കണ്ടുമുട്ടി.

“നിങ്ങളെ എവിടെയോ കണ്ടു പരിചയമുണ്ടല്ലൊ”ഒരാള്‍ അപരനോടു പറഞ്ഞു.എനിക്കു നിങ്ങളെ യാതൊരു പരിചയവുമില്ല.മറ്റെയാള്‍ തിരിച്ചടീച്ചു.
എന്നാല്‍ നമുക്കു പരിചയപ്പെടാമെന്നായി ആദ്യത്തെയാള്‍.തുടര്‍ന്ന് ഇരുവരും വിശദമായി പരിചയപ്പെട്ടു.അവര്‍ വളരെ പെട്ടെന്ന് സുഹ്യത്തുക്കളായി.അടുത്ത ദിവസം വൈകുന്നേരവും അവര്‍ പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടി.കോഫിഹൌസില്‍ പോയി ചായകുടിച്ചു പിരിഞ്ഞു.

മൂന്നാം ദിവസം കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു സുഹ്യത്തുകളിലൊരാള്‍.കുറേ നേരം കാത്തിരുന്നുട്ടും അയാള്‍ വരാതായപ്പോള്‍ സുഹ്യത്തിനു മുഷിപ്പു തോന്നി.അയാളുടെ അടുത്തിരുന്നു അപരിചിതന്‍ വെളുക്കെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി.ബോറടി മാറ്റാന്‍ ഒരാളെ കിട്ടിയല്ലോ.തുടര്‍ന്ന് അയാള്‍ അപരിചിതനോട് പേരും ജോലിയുമെല്ലാം ചോദിച്ചറിഞ്ഞു.എരുവരും സംസാരിച്ചിരുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല.

എന്നാലിനി നാളെ കാണാമെന്നു പറഞ്ഞ് ഇരുവരും പിരിഞ്ഞു.കുറേ കഴിഞ്ഞ് ഒരു സിഗരറ്റ് വാങ്ങാന്‍ കാശിനായി പോക്കറ്റ് തപ്പിയപ്പോള്‍ അയാള്‍ ഞെട്ടിയപ്പോയി.
പുതിയ സുഹ്യത്ത് തന്റെ പേഴ്സ് അടിച്ചുമാറ്റിയിരിക്കുന്നു....

Tuesday, April 1, 2008

നിര്‍വ്വചനങ്ങള്‍ -- കവിത-- രാജിത

ജനനം
ഏതോ ആത്മാവിന്റെ നഷ്ടസ്വപ്നവും പേറി
വാടകക്കു ലഭിച്ച ചട്ടക്കൂടില്‍ സ്വപ്നങ്ങള്‍ക്കു പിന്നാലെ
വിധിക്കും വ്യക്തിക്കും ഇരയാകാന്‍ തുടങ്ങുന്ന നിമിഷം

സൌഹ്യദം
ആധുനിക പ്രണയത്തിന്റെ മുഖം മൂടി
മൌനം വിരസവും വാചാലത അനുഗ്രഹവുമാകുന്ന നിമിഷങ്ങള്‍
പാരസ്പര്യത്തിന്റെ മൂര്‍ത്തീമത്ഭാവം

പ്രണയം
അഹത്തില്‍ നിന്നും അദ്വൈതത്തിലേക്കുള്ള പ്രയാണം
ആണ്‍പെണ്‍ സൌഹ്യദങ്ങളുടെ ശേഷിപ്പ്
ഹ്യദയങ്ങളുടെ ഫ്യൂഷനും ഫിക്ഷനും

ഇനി വിവാഹവും മരണവും ബാക്കി

അന്ത്രുക്കാക്കയുടെ കച്ചവടം-കഥ-ടി.എം.ശ്രീജിത്ത്

അന്ത്രുക്കാക്കക്ക് പശുക്കച്ചവടമാണ് പണി.നോട്ടക്കുറവുകൊണ്ട് എല്ലും തോലുമായിപ്പോയ ചാവാലി പശുക്കളെ ചുളുവിലക്ക് കച്ചവടമാക്കും.എന്നിട്ട് നന്നായി പുല്ലും വെള്ളവുമൊക്കെ കൊടുത്ത് ഉഷാറാക്കിയെടുത്ത ശേഷം ഇരട്ടിവിലക്ക് മറിച്ചു വില്‍കും.ഇതാണ് മൂപ്പരുടെ കച്ചവട രീതി.
പശുക്കച്ചവടത്തിലൂടെ കിട്ടുന്ന ലാഭമെല്ലാം ഏകമകള്‍ സുബൈദയുടെ കല്ല്യാണത്തിനു വേണ്ടി നീക്കിവച്ചു അന്ത്രുക്കാക്ക.
ഒടുവില്‍ ആറ്റുനോറ്റിരുന്ന കല്ല്യാണം വന്നെത്തി.ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു.മകളെ വരന്‍ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്ന സമയമായപ്പോള്‍ അന്ത്രുക്കാക്ക വികാരാധീനനായി മകളുടെ പുറത്ത് ഒരു തട്ടുതട്ടിക്കൊണ്ട് പുതിയാപ്ലയോട് പറഞ്ഞു.

“ഇനി ഇവളെ ഇജ്ജ് കൊണ്ട്വോയ് പോറ്റിക്കോ...നല്ലോണം തിന്നാനും കുടിക്കാനുമൊക്കെ കൊടുത്താല്‍ ഓളങ്ങ് ഉഷാറാവും”